സംസ്ഥാനത്ത് കോവിഡ് കുതിക്കുന്നു; കേന്ദ്ര സംഘം ഇന്നെത്തും
text_fieldsതിരുവനന്തപുരം: കോവിഡ് രോഗബാധിതരുടെയും രോഗ സ്ഥിരീകരണത്തിൻെറയും നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര സംഘം ഇന്നെത്തും. തുടർച്ചയായി മൂന്നാം ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായത് ആശങ്കനിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സംഘമെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
അതെ സമയം അടുത്ത മൂന്നാഴ്ച അതിനിർണായകമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറയുന്നത്. കേരളം ഇത് പ്രതീക്ഷിച്ചതാണ്. അതേസമയം, ഇത് കോവിഡിൻെറ മൂന്നാം തരംഗമല്ല, രണ്ടാംതരംഗത്തിൻെറ തുടർച്ചയാണെന്നും മന്ത്രി പറഞ്ഞു.
ടി.പി.ആർ കുറച്ചുകൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. കഴിഞ്ഞ ഏപ്രിൽ-മേയ് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. 43,000ത്തിന് പുറത്ത് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായി. എങ്കിലും അത് വളരെ കുറച്ചുകൊണ്ടുവരാനായി.
കേരളത്തിൻെറ മാതൃക ലോകം അംഗീകരിച്ചതാണ്. െഎ.സി.യുവിലുള്ള രോഗികളുടെ എണ്ണത്തിലും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വളരെ കുറവാണ് ഇപ്പോൾ രേഖെപ്പടുത്തുന്നത്. എങ്കിലും അടുത്ത രണ്ടുമൂന്ന് ആഴ്ചകൾ അതി ശ്രദ്ധ പുലർത്തണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും അവർ പറഞ്ഞു.
സംസ്ഥാനത്ത് വ്യാഴാഴ്ച 22,064 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ടി.പി.ആർ കുത്തനെ ഉയർന്നിട്ടുണ്ട്, 13.53. ആകെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

