രേഖകളിൽ മരണകാരണം കോവിഡല്ല; ആശ്രിതർക്ക് ധനസഹായം നഷ്ടമാകും
text_fieldsതിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം നൽകണമെന്ന് സുപ്രീം കോടതി വിധിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതിലെ ആശയക്കുഴപ്പങ്ങൾ മൂലം സംസ്ഥാനത്ത് നിരവധി കുടുംബങ്ങൾ ആനുകൂല്യപരിധിക്ക് പുറത്താകും. അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ മൂലം മരിച്ചവരെ സർക്കാർ കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. മരണകാരണം കോവിഡല്ലെന്നും അതിനാൽ കോവിഡ് മരണമായി പരിഗണിക്കാനാകില്ലെന്നുമാണ് സർക്കാർ നിലപാട്.
ജൂൺ 15 മുതൽ കോവിഡ് മരണങ്ങൾ നിർണയിക്കുന്നതിനുള്ള സംവിധാനം സംസ്ഥാനതലത്തിൽനിന്ന് ജില്ലകളിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. ഇതോടെയാണ് മരണങ്ങെള 'കോവിഡ് കാരണ'മുള്ളതെന്നും 'കോവിഡുമായി ബന്ധപ്പെട്ട'തെന്നും വേർതിരിച്ച് റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. ഫലത്തിൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയതുമുതൽ ജൂൺ 15 വരെയുള്ള നീണ്ട കാലയളവിലെ നിരവധി മരണങ്ങൾ ഒൗദ്യോഗിക പട്ടികക്ക് പുറത്താണ്.
കോവിഡ് മരണം നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് ആരോഗ്യ വിദഗ്ധരടക്കം ആവശ്യപ്പെട്ടിരുന്നു. െഎ.സി.എം.ആർ മാർഗരേഖയാണ് പരിഗണിക്കുന്നതെന്നായിരുന്നു ഇൗ ഘട്ടങ്ങളിലെല്ലാം സർക്കാർ വിശദീകരണം. ജനകീയ ആരോഗ്യപ്രവർത്തകർ സമാന്തരമായി സംസ്ഥാനത്തെ കോവിഡ് മരണ കണക്ക് പുറത്തുവിട്ടിരുന്നു. സർക്കാർ ഒൗദ്യോഗികമായി സ്ഥിരീകരിച്ചതിനെക്കാൾ കൂടുതലായിരുന്നു ഇൗ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

