Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോമിയോ പ്രതിരോധ...

ഹോമിയോ പ്രതിരോധ മരുന്ന്​ കഴിച്ചവരിൽ കോവിഡ്​ ബാധ കുറവെന്ന്​ ആരോഗ്യമന്ത്രി

text_fields
bookmark_border
Shylaja
cancel

തിരുവനന്തപുരം: ഹോമിയോ പ്രതിരോധ മരുന്ന്​ കഴിച്ചവരിൽ കോവിഡ്​ ബാധ കു​റവാണെന്ന്​ പഠനത്തിൽ വ്യക്തമായതായി ആരോഗ്യമന്ത്രി കെ.​െക. ശൈലജ. ഇത്തരത്തിൽ രോഗം വന്നവരിൽതന്നെ വളരെ ​പെ​ട്ടെന്ന്​ രോഗമുക്തി ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധ മരുന്ന്​ കഴിച്ച ആളുകളിൽ കുറച്ചു പേർക്ക്​ മാത്രമേ കോവിഡ്​ വന്നിട്ടുള്ളൂവെന്നും അഥവാ വന്നാൽ തന്നെ മൂന്നോ നാലോ ദിവസംകൊണ്ട്​ രോഗമുക്തി നേടിയതായും ചിലയിടങ്ങളിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്​. ഡി.എം.ഒയും പ്രശസ്​ത സംവിധായകനും കൂടിയായ ഡോ. ബിജു ഇത്തരത്തിൽ നടത്തിയ പഠനത്തി​െൻറ ഫലം​ തന്നെ കാണിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കോവിഡ്​ പ്രതിരോധ മരുന്ന്​ ഹോമിയോയിൽ ഉണ്ടെന്ന്​ പറയുകയും അത്​ നൽകാൻ തയാറാവുകയും ചെയ്​തിട്ടുണ്ട്​. കോവിഡ്​ ബാധിതർക്ക്​ ചികിത്സ നൽകുന്നത്​ ഐ.സി.എം.ആർ മാർഗനിർദേശമനുസരിച്ച്​ മാത്രമേ സാധിക്കുകയുള്ളൂ. അതിനാൽ

ഹോമിയോ മരുന്നു നൽകി ചികിത്സിക്കാൻ സാധിക്കില്ല. പക്ഷേ രോഗം വരാതിരിക്കാനുള്ള പ്രതിരോധ മരുന്ന്​ കേരളത്തിലുടനീളം വിതരണം ചെയ്​തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health MinisterKK Shailaja Teacher​Covid 19homeopathic medicine
Next Story