ജയിലുകളിൽ കോവിഡ്; ജയിൽ വകുപ്പ് ജാഗ്രതയിൽ
text_fieldsപാലക്കാട്: സംസ്ഥാനത്ത് ജയിലുകളിലും ആശങ്ക പരത്തി കോവിഡ് പടരുന്നു. കാര്യമായ സമ്പർക്കമില്ലാത്ത തടവുകാരിൽ ചിലർക്ക് കോവിഡ് കണ്ടെത്തിയതോടെ കർശന നിയന്ത്രണങ്ങൾക്കാണ് അധികൃതർ പദ്ധതിയിടുന്നത്.
കഴിഞ്ഞ ദിവസം എറണാകുളത്ത് മാത്രം ജയിൽ നിവാസികളിൽ 19 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് തടവുകാർക്കിടയിൽ കോവിഡ് പരിശോധന ഉൗർജിതമാക്കി. 1800ലധികം ജയിൽ ജീവനക്കാർ ഇൗ കാലയളവിൽ വാക്സിനേഷൻ പൂർത്തിയാക്കിയതായി പ്രിസൺസ് ഹെഡ്ക്വാർേട്ടഴ്സ് ഡി.െഎ.ജി സന്തോഷ് 'മാധ്യമ'ത്തോട് പറഞ്ഞു. നിലവിൽ ജയിലുകളിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പരിശോധനകൾ ഉൗർജിതമായി നടത്തുന്നതോടൊപ്പം തടവുകാർക്ക് വാക്സിൻ ലഭ്യമാക്കുന്നത് സംബന്ധിച്ച് നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം സബ് ജയിലിൽ ആകെയുള്ള 140 തടവുകാർക്ക് ഇതിനകം വാക്സിനേഷൻ പൂർത്തിയാക്കി.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സങ്കീർണ സാഹചര്യം പരിഗണിച്ച് വിചാരണത്തടവുകാരടക്കമുള്ളവരെ സ്വന്തം ജാമ്യത്തിൽ വിടുന്നതിനെക്കുറിച്ച് ഡി.ജി.പി ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. കണ്ണൂർ- രണ്ട്, എറണാകുളം- 19, പാലക്കാട് ജില്ല ജയിൽ- രണ്ട്, തിരുവനന്തപുരം സെൻട്രൽ ജയിൽ- രണ്ട്, വിയ്യൂർ- മൂന്ന് എന്നിങ്ങനെയാണ് നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം.
അവശ്യസാധനങ്ങൾ ഒരു കുടക്കീഴിലാക്കി സപ്ലൈകോ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിന് നടപടികളുമായി സപ്ലൈകോ.
സപ്ലൈകോയിൽനിന്ന് ലഭിക്കുന്ന സാധനങ്ങൾക്ക് പുറമെ കെപ്കോ, ഹോർട്ടികോർപ്, മത്സ്യഫെഡ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ പലവ്യഞ്ജനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനുള്ള സൗകര്യമാണ് ആരംഭിക്കുന്നത്.
പ്രാരംഭഘട്ടമെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിൽ വഴുതയ്ക്കാട് പ്രവർത്തിക്കുന്ന സപ്ലെകോ ഹൈപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് ഈമാസം 26 മുതൽ ഓൺലൈനായി പദ്ധതി നടപ്പിൽവരും. ഓർഡർ ചെയ്യുന്ന മുറക്ക് സാധനങ്ങൾ വീടുകളിലേെക്കത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

