കോവിഡ്: കൈതപ്പൊയിലിൽ നിയന്ത്രണം വ്യാപിപ്പിക്കുന്നു
text_fieldsഈങ്ങാപ്പുഴ: കൈതപ്പൊയിലിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ. നിലവിൽ നിയന്ത്രണങ്ങൾ ഉള്ള പുതുപ്പാടി പഞ്ചായത്തിലെ 7, 8 വാർഡുകൾക്കുപുറമെ ദേശീയപാത 766ൽ വെസ്റ്റ് കൈതപ്പൊയിൽ മുതൽ അടിവാരം വരെയുള്ള അങ്ങാടികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ആവശ്യസാധനങ്ങൾ വിൽപന നടത്തുന്ന കടകൾ രാവിലെ 9 മണി മുതൽ 2 മണിവരെ മാത്രേമ തുറന്ന് പ്രവർത്തിക്കാവൂ. ആരോഗ്യപ്രവർത്തകർ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ, ആർ.ആർ.ടി മെംബർമാർ എന്നിവരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രാകേഷ് അധ്യക്ഷത വഹിച്ചു.
താമരശ്ശേരി തഹസിൽദാർ അബ്ദുൽ റഫീഖ്, ജനപ്രതിനിധികൾ, മെഡിക്കൽ ഓഫിസർ ഡോ. സഫീന മുസ്തഫ, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, താമരശ്ശേരി എസ്.ഐ സനൽകുമാർ എന്നിവർ അടിയന്തരമായി ചേർന്നു. താഴെ പറയുന്ന റോഡുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും.
വാർഡ് -6
അടിവാരം പൊട്ടിക്കൈ വള്ളിയാട് റോഡ്-തേക്കുംതോട്ടം വരെ
അടിവാരം കമ്പിയേലുമ്മൽ സ്കൂൾ റോഡ്-സൊസൈറ്റി വരെ
വാർഡ് 7
കൈതപ്പൊയിൽ ആനോറ റോഡ്-ട്രാൻസ്ഫോമർ മുക്ക് വരെ
കൈതപ്പൊയിൽ എലിക്കുട്-പൊട്ടിക്കൈ റോഡ് വരെ
കൈതപ്പൊയിൽ-എലിക്കാട് മുക്ക് റോഡ് മംഗലശ്ശേരി മുക്ക് വരെ
കൈതപ്പൊയിൽ- ചന്ത റോഡ് വളളിയാട് വരെ
കൈതപ്പൊയിൽ-ആനോറ റോഡ് വാഴത്തോട്ടം യു.പി സ്കൂൾ വരെ
കൈതപ്പൊയിൽ- കരുണ റോഡ് യു.പി സ്കൂൾ വരെ
എലിക്കാട് - പറങ്കിമാവ് തോട്ടം റോഡ് (ബംഗ്ലാവ് മുക്ക് റോഡ്) എലിക്കാട് റോഡ് വരെ
അടിവാരം സൊസൈറ്റി റോഡ്- തടയണമുക്ക് വരെ
വാർഡ് 8
കൈതപ്പൊയിൽ രണ്ടാം കൈ റോഡ്- പുഴവരെ
കൈതപ്പൊയിൽ വാഴത്തോട്ടം റോഡ്-തേക്കുംതോട്ടം വരെ
വെസ്റ്റ് കൈതപ്പൊയിൽ ചെമ്മരം പറ്റ റോഡ്-ൈകപ്പുറം പാലം വരെ
വെസ്റ്റ് കൈതപ്പൊയിൽ-മണൽവയൽ വരെ
കൈതപ്പൊയിൽ വിളക്കാട്ടുകാവിൽ- ചെമ്മരം പറ്റ തോട് വരെ.
