Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസികൾക്കായി...

പ്രവാസികൾക്കായി കോവിഡ്​ ഹെൽപ്പ്​ ഡെസ്​ക്കുകൾ

text_fields
bookmark_border
പ്രവാസികൾക്കായി കോവിഡ്​ ഹെൽപ്പ്​ ഡെസ്​ക്കുകൾ
cancel

തിരുവനന്തപ​ുരം: പ്രവാസികൾക്ക്​ വിവിധ രാജ്യങ്ങളിൽ കോവിഡ്​ ഹെൽപ്പ്​ ഡെസ്​ക്കുകൾ തുടങ്ങിയെന്ന്​​ മുഖ്യമന്ത് രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അ​േമരിക്കയിലും മറ്റും കോവിഡ്​ ബാധിതർ മരണമടയുന്ന വാർത്ത തുടർച ്ചയായി വരുന്നുണ്ട്​. പല രാജ്യങ്ങളിൽനിന്നും എന്തു​െചയ്യണമെന്ന്​ അറിയാതെ പ്രവാസി സഹേദരങ്ങൾ നാട്ടിലേക്ക്​ വിള ിക്കുന്നുണ്ട്​​. ​പ്രവാസി മലയാളികൾ കൂടുതലായുള്ള രാജ്യങ്ങളിൽ അഞ്ച്​ കോവിഡ്​ ഹെൽപ്പ്​ ഡെസ്​ക്​ വിവിധ സംഘടനകള ുമായി ചേർന്ന്​ നോർക്ക ആരംഭിച്ചു. ആ പ്രദേശത്തെ എല്ലാ ജനങ്ങളും സംഘടനകളും ഗ്രൂപ്പുകൾ രൂപീകരിച്ച്​ പ്രവർത്തനം ന ടത്തുന്നുണ്ട്​. ഈ ഹെൽപ്പ്​ ഡെസ്​കുകളുമായി സഹകരിക്കണമെന്ന്​ ഇന്ത്യൻ അംബാസിഡർമാരോട്​ അഭ്യർഥിച്ചു.

പ്രവാസികൾക്ക്​ ഓൺ​ൈലനായി മെഡിക്കൽ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചു. നാട്ടിലുള്ള ഡോക്​ടർമാരുമായി വിഡിയോ, ഓഡി​േയാ കോളുകളിലൂടെ സംസാരിക്കാം. നോർക്ക വെബ്​സൈറ്റ്​ മുഖേന രജിസ്​റ്റർ ചെയ്​ത്​ ആരോഗ്യപരമായ സംശയങ്ങൾക്ക്​ നിവൃത്തി വരുത്താം. ഇന്ത്യൻ സമയം ഉച്ച രണ്ട്​ മുതൽ ആറു​വരെയാണ്​ പ്രമുഖ ഡോക്​ടർമാരുടെ ടെലിഫോൺ സേവനം ലഭിക്കുക. ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്​സ്​, ഓർത്തോ, ഇ.എൻ.ടി, ഒഫ്​താൽമോളജി തുടങ്ങിയ മേഖലയിലെ ​ഡോക്​ടർമാരുടെ സേവനം ലഭ്യമാകും.

നോർക്ക റൂട്ട്​സ്​ ഓവർസീസ്​ സ്​റ്റുഡൻറ്​സ്​ രജിസ്​ട്രേഷൻ നിർബന്ധമാക്കും
വിദേശത്ത്​ ആറുമാസത്തിൽ കുറയാതെ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികൾക്ക് നോ​ർക്കയിൽ രജിസ്​ട്രേഷൻ കാർഡ്​ ഇപ്പോഴുണ്ട്​. അത്​ വിദേശങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്കും ഏർപ്പെടുത്തും. മലയാളി വിദ്യാർഥികളുടെ രജിസ്​ട്രേഷന്​ നോർക്ക റൂട്ട്​സ്​ ഓവർസീസ്​ സ്​റ്റുഡൻറ്​ രജിസ്​ട്രേഷൻ ഏർപ്പെടുത്തും. ഇവർക്ക്​ ഇൻഷുറൻസ്​ സുരക്ഷയും വിമാനയാത്രക്കൂലി ഇളവും ലഭ്യമാക്കും. വിദേശത്തു പഠിക്കുന്ന എല്ലാ വിദ്യാർഥികളും ഇനി പഠനത്തിന്​ പോകുന്നവരും ഇതിൽ രജിസ്​റ്റർ ചെയ്യണമെന്നത്​ നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാസർകോട്​ അതിർത്തിയിൽ കോവിഡ്​ സർട്ടിഫിക്കറ്റ്​ ലഭിക്കും
കാസർ​േകാട്​ അതിർത്തിയിൽ ഡോക്​ടർമാർ സജീവമായി രംഗത്തുണ്ട്​. ഇവിടെ കോവിഡ്​ സർട്ടിഫിക്കറ്റ്​ കിട്ടാത്ത പ്രശ്​നം ഉണ്ടാകില്ല. അത്യാസന്ന നിലയിലുള്ളവരും കർണാടകത്തിലെ ആശുപത്രികളിൽ ലഭ്യമാകുന്ന ചികിത്സ അനിവാര്യമായവരുമാണ്​ അങ്ങോട്ട്​ പോകേണ്ടത്​. മംഗലാപുരത്ത്​ എത്തിയ രോഗികൾക്കുണ്ടായ അനുഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടു. അത്​ കർണാടക സർക്കാറി​​​െൻറ ശ്രദ്ധയിൽപ്പെടുത്തും.

ബുധനാഴ്​ച 1940 ചരക്കുലോറികൾ സംസ്​ഥാനത്തേക്ക്​ എത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്ന​ലത്തേതിൽനിന്നും കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു​. അത്യവശ്യഘട്ടം വന്നാൽ ഉപയോഗിക്കാവുന്ന മുറികളും കിടക്കകളും കണ്ടെത്താൻ ശ്രമം തുടങ്ങി. പൊതുമരാമത്ത്​ വകുപ്പ്​ കണ്ടെത്തിയ 1,73000 കിടക്കകളിൽ 1,10,000 ഇപ്പോൾ ഉപയോഗ യോഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasikerala newspravasi malayalimalayalam newscovid 19Pinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Covid Help Desk For Pravasi Malayalees Pinarayi vijayan -Kerala news
Next Story