Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​...

കോവിഡ്​ മാർഗനിർദേശങ്ങൾ പുതുക്കി: ആദ്യ നെഗറ്റിവിൽ ഡിസ്​ചാർജ്​​

text_fields
bookmark_border
covid-test
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പോ​സി​റ്റി​വാ​യ​വ​രു​ടെ ഡി​സ്ചാ​ർ​ജി​ന് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ട് സാ​മ്പി​ളു​ക​ൾ നെ​ഗ​റ്റി​വാ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ൽ മാ​റ്റം. പോ​സി​റ്റാ​വാ​യി നി​ശ്ചി​ത ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മു​ള്ള ആ​ദ്യ പ​രി​ശോ​ധ​ന​യി​ൽ സാ​മ്പി​ൾ നെ​ഗ​റ്റി​വാ​യാ​ൽ രോ​ഗി​യെ ഡി​സ്ചാ​ർ​ജ്​ ചെ​യ്യാ​മെ​ന്നാ​ണ് പു​തി​യ നി​ർ​ദേ​ശം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ടെ സ്വ​ഭാ​വ​ത്തി​ന​നു​സ​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക്കു​ള്ള സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

 

ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കാ​തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പോ​സി​റ്റി​വാ​യി 10 ദി​വ​സ​ത്തി​നു​ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്ത​ണം. നെ​ഗ​റ്റി​വാ​യാ​ൽ ഡി​സ്ചാ​ർ​ജ്​ ചെ​യ്യാം. എ​ന്നാ​ൽ, ഏ​ഴു​ദി​വ​സം സാ​മൂ​ഹി​ക സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കി വീ​ട്ടി​ൽ​ത​ന്നെ ക​ഴി​യ​ണം. പോ​സി​റ്റാ​വാ​ണെ​ങ്കി​ൽ നെ​ഗ​റ്റി​വാ​കു​ന്ന​തു​വ​രെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​ര​ണം.

നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള രോ​ഗി​ക​ൾ: രോ​ഗം സ്​​ഥി​രീ​ക​രി​ച്ച ശേ​ഷം പ​ത്താം ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്ത​ണം. നെ​ഗ​റ്റി​വാ​യി​ക്ക​ഴി​ഞ്ഞ​വ​രി​ൽ  ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി 14 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും മൂ​ന്ന്​  ദി​വ​സ​ങ്ങ​ളാ​യി ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​ർ​ക്കും ഡി​സ്​​ചാ​ർ​ജ്​​ അ​നു​വ​ദി​ക്കും. ഏ​ഴു​ദി​വ​സം വീ​ട്ടി​ൽ ക​ഴി​യ​ണം.

തീ​വ്ര​ല​ക്ഷ​ണ​ങ്ങ​ൾ​ക്കും നേ​രി​യ ല​ക്ഷ​ണ​ങ്ങ​ൾ​ക്കും മ​ധ്യേ​യു​ള്ള​വ​ർ: പോ​സി​റ്റി​വാ​യി 14ാം ദി​വ​സം പ​രി​ശോ​ധി​ക്ക​ണം. നെ​ഗ​റ്റി​വാ​കു​ന്ന​വ​രി​ൽ ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി 14 ദി​വ​സം പൂ​ർ​ത്തി​യാ​യ​വ​ർ​ക്കും മൂ​ന്നു​ദി​വ​സം തു​ട​ർ​ച്ച​യാ​യി ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​വ​ർ​ക്കും ഡി​സ്​​ചാ​ർ​ജ്​ അ​നു​വ​ദി​ക്കും.

തീ​വ്ര​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും മ​റ്റ്​ ഗു​രു​ത​ര അ​സു​ഖ​ങ്ങ​ളു​ള്ള​വ​രും :  ല​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി 14 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി​യ​വ​രി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. നെ​ഗ​റ്റി​വാ​യാ​ൽ മൂ​ന്നു​ദി​വ​സം ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കാ​ത്ത​വ​ർ​ക്ക്​ ഡി​സ്​​ചാ​ർ​ജ്​ അ​നു​വ​ദി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - Covid Guidelines Updated First Negative Discharge-kerala news
Next Story