
കോവിഡ്: ഹോമിയോപ്പതിയെ സർക്കാർ അവഗണിക്കരുത് –ഐ.എഫ്.പി.എച്ച്
text_fieldsതിരുവനന്തപുരം: കോവിഡ് ഉൾപ്പെടെ രോഗങ്ങൾക്ക് ഹോമിയോപ്പതി മികച്ച ചികിത്സ രീതിയാണെന്ന് ലോകത്താകെ തെളിഞ്ഞിട്ടും കേരള ആരോഗ്യ വകുപ്പ് അവഗണിക്കുകയാണെന്ന് ഇൻറർനാഷനൽ ഫോറം ഫോർ പ്രമോട്ടിങ് ഹോമിയോപ്പതി ഭാരവാഹികൾ ആരോപിച്ചു.
വിചിത്ര നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നത്. രാജ്യത്ത് മുന്നൂറിലധികം ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെടുത്തിയ കോവിഡ് ചികിത്സാരംഗത്ത് ഒരു ഭയവുമില്ലാതെ ചികിത്സിക്കാൻ തയാറായ ഹോമിയോ ഡോക്ടർമാരെ ജയിലിലടക്കുമെന്നാണ് സംസ്ഥാന ആയുഷ് സെക്രട്ടറിയുടെ ഭീഷണി. ഈ നിലപാട് ഉടൻ തിരുത്തണമെന്ന് ഭാരവാഹികളായ ഡോ. ഇസ്മായിൽ സേഠ്, ഡോ. അനിൽകുമാർ, ഡോ. യഹ്യ, ഡോ. മനോജ് എന്നിവർ ആവശ്യപ്പെട്ടു.