Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ ഭീതി:...

കോവിഡ്​ ഭീതി: വിദേശികളെ ബസ് തടഞ്ഞ് ആശുപത്രിയിലേക്ക് മാറ്റി

text_fields
bookmark_border
foreigners
cancel
camera_alt???????? ?????? ???????? ?????? ??? ??????? ????????? ????? ??.???.??.??.?? ??? ?????? ??????? ????? ????????? ??????????? ??????????????

കണ്ണൂർ: വിദേശ ദമ്പതികൾ ബസിൽ യാത്ര ചെയ്​തത്​ യാത്രക്കാർക്കിടയിൽ പ്രതിഷേധത്തിന്​ ഇടയാക്കി. ഇതേതുടർന്ന്​ ദമ്പത ികളെയു​ം കൊണ്ട്​ ബസ്​ ജീവനക്കാർ ടൗൺ സ്​റ്റേഷനിൽ എത്തിച്ചു. പിന്നീട്​ ആരോഗ്യ വകുപ്പ്​ ജീവനക്കാർ ആംബുലൻസിൽ പരിശോധനക്കായി ജില്ല ആശുപത്രിയിൽ എത്തിച്ചു. തിങ്കളാഴ്​ച രാത്രി കണ്ണൂരിലാണ് സംഭവം.

മാർച്ച്​ രണ്ടിന്​ ദുബൈയിൽ നിന്നാണ്​ വിദേശ ദമ്പതികൾ ഇന്ത്യയിൽ എത്തിയത്​. 14​ ദിവസം കേരളം, കർണാടക സംസ്​ഥാനങ്ങളിലെ വിവിധ സ്​ഥലങ്ങളിൽ സഞ്ചരിച്ചു. തിങ്കളാഴ്​ച മൈസൂരുവിൽനിന്ന്​​ മാനന്തവാടിയിൽ എത്തി. വൈകീട്ട്​ 4.30ഒാടെ കെ.എസ്​.ആർ.ടി.സിയിൽ ഇവർ കണ്ണൂരിലേക്ക്​ പുറപ്പെട്ടു.

കൂത്തുപറമ്പ്​ കഴിഞ്ഞ്​ മമ്പറം എത്തുന്നതുവരെ പ്രശ്​നമൊന്നും ഉണ്ടായില്ല. എന്നാൽ, മമ്പറത്ത്​ എത്തിയതോടെയാണ്​ കോവിഡ്​ ഭീതിയുടെ സാഹചര്യത്തിൽ യാത്രക്കാർ ആശങ്കയിലായത്​. അതിനിടെ യാത്രക്കാർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടു. ബസ്​ ഇവരുമായി ടൗൺ സ്​റ്റേഷനിലേക്ക്​ എടുക്കാനായിരുന്നു ലഭിച്ച നിർദേശം. ഇതേതുടർന്നാണ്​ കെ.എസ്​.ആർ.ടി.സി ബസ്​ ടൗൺ സ്​റ്റേഷനിലേക്ക്​ എത്തിച്ചത്​. അവിടെനിന്ന്​ ആരോഗ്യ പ്രവർത്തകരെത്തി 108 ആംബുലൻസിൽ പരിശോധനക്കായി ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തോട്ടടയിലെ ഒരു റിസോർട്ടിലായിരുന്നു ഇവർ​ താമസം​ ബുക്ക്​ ചെയ്​തത്​. അവിടേക്ക്​ വരികയായിരുന്നു വിദേശ ദമ്പതികൾ. പൊലീസ്​ ബന്ധപ്പെട്ടതിനെ തുടർന്ന്​ റിസോർട്ട്​ അധികൃതരും ടൗൺ സ്​റ്റേഷനിൽ എത്തിയിരുന്നു. വിദേശ ദമ്പതികളെ പരിശോധനക്ക്​​ വിധേയമാക്കുന്നതിന്​ സഹകരിക്കാമെന്ന്​ റിസോർട്ട്​ ഉടമകൾ പൊലീസിനോട്​ പറഞ്ഞു. അതിനു ശേഷമാണ്​ ആരോഗ്യ വകുപ്പ്​ അധികൃതർ എത്തിയത്​.

ആരോഗ്യ വകുപ്പ്​ പ്രവർത്തകരും ആംബുലൻസും എത്താൻ വൈകിയതായി ആക്ഷേപമുണ്ട്​. ഇതുകാരണം ഒരു മണിക്കൂറോളം വിദേശ ദമ്പതികൾക്ക്​ ബസിനകത്ത്​ തന്നെ കഴിയേണ്ടി വന്നു. സർക്കാർ സഹായം വാഗ്​ദാനം നൽകുന്ന ദിശയിലേക്ക്​ വിളിച്ചപ്പോൾ ഫോൺ എടുക്കുന്ന സ്​ഥിതി ഉണ്ടായില്ലെന്നും ആരോപണമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur
News Summary - covid foriegners are quarantine in kannur
Next Story