കോവിഡ് ഭീതി; അപകടത്തിൽ പരിക്കേറ്റ വിദേശി മണിക്കൂറോളം റോഡിൽ
text_fieldsവെളിയം: പൂയപ്പള്ളി വേങ്ങാട് കാറിെൻറ പിന്നിൽ ബൈക്കിടിച്ച് വിദേശിക്ക് പരിക്കേറ്റു. കൊ റോണ ഭീതിയിൽ ആശുപത്രിയിലെത്തിക്കാൻ ആരും മുന്നോട്ട് വരാഞ്ഞതിനെ തുടർന്ന് മുക്കാൽ മണ ിക്കൂറോളം രക്തം വാർന്ന് റോഡിൽ കഴിയേണ്ടി വന്നു. ഒടുവിൽ ട്രാക്കിെൻറ ആംബുലൻസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
ചൊവ്വാഴ്ച രാവിലെ 9.30 നായിരുന്നു സംഭവം. വർക്കല റിസോർട്ടിൽനിന്ന് നാടുകാണാൻ ബൈക്കിെലത്തിയ യുെക്രയ്ൻ സ്വദേശി നിക്കോണിനാണ് (40) പരിക്കേറ്റത്. അപകടം നടന്നയുടനെ നാട്ടുകാർ സ്ഥലത്തെത്തിയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ആരും കൂട്ടാക്കിയില്ല.
കാലിന് സാരമായി പരിക്കേറ്റ് രക്തം വാർന്നൊഴുകിയെങ്കിലും ആൾക്കാർ നോക്കിനിന്നു. പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ സാധിച്ചില്ല. പൂയപ്പള്ളിയിലെ സ്വകാര്യ ആംബുലൻസിനെ പൊലീസ് വിവരമറിയിച്ചുവെങ്കിലും വന്നില്ല.
തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും 108 ആംബുലൻസിലും വിളിച്ചെങ്കിലും കൊറോണ ഭയന്ന് വാഹനം എത്തിയില്ല. തുടർന്ന് എസ്.ഐ രാജേഷ് ജില്ല ആശുപത്രിയിലെ ഡി.എം.ഒയെ വിവരം അറിയിച്ചു. ഇതനുസരിച്ച് ട്രാക്ക് ആംബുലൻസ് സ്ഥലത്തെത്തി. ആംബുലൻസ് െഡ്രെവറായ മുഹമ്മദ് അമീൻ, കൂടെയുണ്ടായിരുന്ന തങ്ങൾ എന്നിവർ കൈയിൽ ഗ്ലൗസ് ധരിച്ച ശേഷം വിദേശിയെ ആംബുലൻസിൽ കയറ്റുകയായിരുന്നു.
