Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓഫിസിലെത്തിയ എൻജിനിയർക്ക് കോവിഡ്; സജി ചെറിയാൻ എം.എൽ.എ നിരീക്ഷണത്തിൽ
text_fieldsbookmark_border
ചെങ്ങന്നൂർ: ഓഫിസിലെത്തിയ എൻജിനിയർക്ക് ശ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സജി ചെറിയാൻ എം.എൽ.എയുടെ ഓഫിസ് അടച്ചു.
എം.എൽ.എ കൊഴുവല്ലൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ പോയി. അഞ്ച് ജീവനക്കാരും നിരിക്ഷണത്തിൽ പ്രവേശിച്ചു. ഓഫിസ് പ്രവർത്തനം വാട്ട്സ്ആപ്പ് ടെലിഫോൺ വഴി നടത്തും.
ജില്ലാ ആശുപത്രി നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വാപ്കോസ് കമ്പനിയുടെ എൻജിനീയറായ എറണാകുളം സ്വദേശി കഴിഞ്ഞ എട്ടിന് ചെങ്ങന്നൂർ നഗരത്തിലുള്ള ഓഫീസിലെത്തിയിരുന്നു. ഇവിടെ വന്നു പോയതിനു ശേഷം നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

