തിരുവനന്തപുരം: മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്ക്ക് കോവിഡ്. ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാര്ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില് മന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസിലെ മുഴുവന് ജീവനക്കാരും നിരീക്ഷണത്തില് പോയി. മന്ത്രിക്ക് കോവിഡ് പരിശോധന നടത്തും. സെക്രട്ടേറിയറ്റിലെ അനക്സ് 1ലെ അഞ്ചാം നില പൂർണമായും അടച്ചു.
തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ പ്രതിരോധ പ്രവര്ത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. തീപിടത്തത്തെ തുടർന്ന് കോവിഡ് വ്യാപനം രൂക്ഷമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.