Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സംസ്ഥാനത്ത് 5218 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24
cancel

സംസ്ഥാനത്ത് 5218 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24

text_fields
bookmark_border

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്​ച 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസർകോട്​ 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ശതമാനം ആണ്. റുട്ടീന്‍ സാമ്പിള്‍, സെൻറിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി പി.സി.ആര്‍, ആര്‍.ടി എല്‍.എ.എം.പി, ആൻറിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 70,56,318 സാമ്പിളുകളാണ് പരിശോധനക്ക്​ അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശി ചെല്ലയ്യന്‍ (84), അണ്ടൂര്‍കോണം സ്വദേശി സത്യന്‍ (58), കാപ്പില്‍ സ്വദേശി ഹാഷിം (78), ചിറ്റാറ്റുമുക്ക് സ്വദേശി ഗോപാലന്‍ (72), മടവൂര്‍ സ്വദേശി മുഹമ്മദ് രാജ (61), പാപ്പനംകോട് സ്വദേശിനി ഷെരീഫ ബീവി (76), മാരായമുട്ടം സ്വദേശിനി ശ്രീകുമാരി (56), കൊല്ലം പുത്തന്‍പുരം സ്വദേശിനി തങ്കമണി (66), ചവറ സ്വദേശി ക്രിസ്​റ്റഫര്‍ (74), കിളികല്ലൂര്‍ സ്വദേശി വിജയന്‍ (68), കല്ലട സ്വദേശി വിഗ്നേശ്വരന്‍ പിള്ള (78), പരവൂര്‍ സ്വദേശി ശ്രീധരന്‍ നായര്‍ (69), പത്തനംതിട്ട തിരുവല്ല സ്വദേശി ഗീവര്‍ഗീസ് (68), ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശി രാധാകൃഷ്ണന്‍ (65), ഹരിപ്പാട് സ്വദേശി മുരുകന്‍ (58), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി വത്സന്‍ (61), മാള സ്വദേശിനി ഓമന (48), ഗുരുവായൂര്‍ സ്വദേശി രാമന്‍ നായര്‍ (89), കടപ്പുറം സ്വദേശി മുഹമ്മദ് അലി (78), പനമുക്ക് സ്വദേശി ബാലന്‍ (74), പാലക്കാട് കോയിപ്ര സ്വദേശി മിചല്‍ സ്വാമി (72), മലപ്പുറം വേലൂര്‍ സ്വദേശിനി മാലതി (69), ചുള്ളിപ്പാറ സ്വദേശി ബാലന്‍ (64), പൊന്നാനി സ്വദേശി മുഹമ്മദ് ഉണ്ണി (60), ഒതുക്കുങ്ങല്‍ സ്വദേശി ഷാജഹാന്‍ (40), പാറമലങ്ങാടി സ്വദേശി ഹസന്‍ (86), കോഴിക്കോട് ഫറോക്ക്​ സ്വദേശി വീരന്‍ (84), വടകര സ്വദേശിനി സുബൈദ (62), അയിക്കരപ്പടി സ്വദേശിനി റുബീന (35), ചുങ്കക്കുന്ന് സ്വദേശിനി അനിത (48), പാഴൂര്‍ സ്വദേശിനി ഉണ്ണിപാത്തു (88), വയനാട് കല്‍പറ്റ സ്വദേശി സുലൈമാന്‍ (70), കണ്ണൂര്‍ ഉളിയില്‍ സ്വദേശിനി ഷരീഫ (55) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2680 ആയി. ഇത് കൂടാതെയുണ്ടായ മരണങ്ങള്‍ എൻ.ഐ.വി ആലപ്പുഴയിലെ പരിശോധനക്ക്​ ശേഷം സ്ഥിരീകരിക്കും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 622 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 733, തൃശൂര്‍ 689, എറണാകുളം 442, തിരുവനന്തപുരം 306, കൊല്ലം 413, പത്തനംതിട്ട 304, മലപ്പുറം 355, പാലക്കാട് 162, ആലപ്പുഴ 310, വയനാട് 273, കോഴിക്കോട് 257, കണ്ണൂര്‍ 114, ഇടുക്കി 100, കാസർകോട്​ 20 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, തൃശൂര്‍ ഒമ്പത്​ വീതം, കണ്ണൂര്‍ ഏഴ്​, പാലക്കാട് ആറ്​, പത്തനംതിട്ട അഞ്ച്​, തിരുവന്തപുരം മൂന്ന്​, മലപ്പുറം, വയനാട് രണ്ട്​ വീതം, കൊല്ലം, ഇടുക്കി, കോഴിക്കോട് ഒന്ന്​ വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 290, കൊല്ലം 863, പത്തനംതിട്ട 188, ആലപ്പുഴ 233, കോട്ടയം 440, ഇടുക്കി 72, എറണാകുളം 416, തൃശൂര്‍ 706, പാലക്കാട് 338, മലപ്പുറം 714, കോഴിക്കോട് 487, വയനാട് 162, കണ്ണൂര്‍ 115, കാസർകോട്​ 42 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 57,757 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,16,666 പേര്‍ ഇതുവരെ കോവിഡില്‍നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,04,165 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,90,987 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറ​ൈൻറനിലും 13,178 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1357 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചൊവ്വാഴ്​ച 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ആലക്കോട് (കണ്ടെയ്​ന്‍മെൻറ്​ സോണ്‍ വാര്‍ഡ് 12), ഇരട്ടിയാര്‍ (13, 14), പുറപ്പുഴ (സബ് വാര്‍ഡ് 10, 11), കൊല്ലം ജില്ലയിലെ മൈലം (7), വെളിനല്ലൂര്‍ (സബ് വാര്‍ഡ് 6, 10, 12), കല്ലുവാതുക്കല്‍ (സബ് വാര്‍ഡ് 4), പത്തനംതിട്ട ജില്ലയിലെ വെച്ചൂചിറ (സബ് വാര്‍ഡ് 5, 6, 7, 11, 13, 14), അടൂര്‍ നഗരസഭ (സബ് വാര്‍ഡ് 4, 26), ചിറ്റാര്‍ (സബ് വാര്‍ഡ് 13), വയനാട് ജില്ലയിലെ കോട്ടത്തറ (സബ് വാര്‍ഡ് 4), തൃശൂര്‍ ജില്ലയിലെ കൈപറമ്പ് (16), പാലക്കാട് ജില്ലയിലെ മുതുമല (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. മൂന്ന്​ പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍നിന്ന്​ ഒഴിവാക്കി. ഇതോടെ ആകെ 442 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story