Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്ഥാനത്ത് 1955 പേർക്ക് കോവിഡ്
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കേസുകളിൽ നേരിയ കുറവ്. 1955 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം 1446 പേർ കോവിഡ് മുക്തരായി. ഞായറാഴ്ച മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
എറണാകുളത്ത് 571 പേർക്കും തിരുവനന്തപുരത്ത് 336 പേർക്കും കോഴിക്കോട് 173 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 15007 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പേർ എറണാകുളത്താണ്, 4714 പേർ. 2841 രോഗികളുള്ള തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്.
Next Story

