Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽ കോളജിൽ അഞ്ച്​...

മെഡിക്കൽ കോളജിൽ അഞ്ച്​ പി.ജി ഡോക്ടർമാർക്കടക്കം 15 ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ്​; സന്ദർശകർക്ക്​ നിയന്ത്രണം

text_fields
bookmark_border
മെഡിക്കൽ കോളജിൽ അഞ്ച്​ പി.ജി ഡോക്ടർമാർക്കടക്കം 15 ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ്​; സന്ദർശകർക്ക്​ നിയന്ത്രണം
cancel

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ അഞ്ച്​ പി.ജി ഡോക്ടർമാർക്കടക്കം 15 ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ സന്ദർശകർക്ക്​ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസിൽ രണ്ട് ജീവനക്കാര്‍ക്കും കോവിഡ് ബാധ കണ്ടെത്തി. തലസ്ഥാന ജില്ലയിൽ തിങ്കളാഴ്​ചമാത്രം അഞ്ച്​ ആരോഗ്യപ്രവർത്തകർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്.

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 428 ​െഎ.സി.യു കിടക്കകളുള്ളതിൽ 328 എണ്ണം ഒഴിവുണ്ട്​​. സ്വകാര്യ ആശുപത്രികളിലായി സജ്ജമാക്കിയ 337 ​െഎ.സി.യു കിടക്കകളിൽ 288 എണ്ണമാണ്​ ഒഴിവുള്ളത്​. സർക്കാർ മേഖലയിൽ 1087 വെൻറിലേറ്ററുകളുള്ളതിൽ 1023 എണ്ണം ഒഴിവുണ്ട്​​. സ്വകാര്യ ആശുപത്രികളിലെ 233 വെൻറിലേറ്ററുകളിൽ 221 എണ്ണം ഒഴിവുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical collegecovid
News Summary - covid for 15 health workers and doctors in the medical college
Next Story