Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ ഭീതി;...

കോവിഡ്​ ഭീതി; അപകടത്തിൽപെട്ട ബൈക്ക്​ യാത്രികൻ റോഡിൽ കിടന്നത്​ മണിക്കൂറുകൾ

text_fields
bookmark_border
കോവിഡ്​ ഭീതി; അപകടത്തിൽപെട്ട ബൈക്ക്​ യാത്രികൻ റോഡിൽ കിടന്നത്​ മണിക്കൂറുകൾ
cancel
camera_alt

ആ​ന​പ്പാ​റ ഇ​റ​ക്ക​ത്തി​ല്‍ റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന്‍ ന​ടു​റോ​ഡി​ല്‍ കി​ട​ക്കു​ന്നു

വെ​ള്ള​റ​ട: ത​ക​ർ​ന്ന റോ​ഡി​ലെ കു​ഴി​യി​​ൽ വീ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബൈ​ക്ക് യാ​ത്രി​ക​ന്‍ റോ​ഡി​ല്‍ കി​ട​ന്ന​ത് മ​ണി​ക്കൂ​റു​ക​ള്‍. ആ​ന​പ്പാ​റ- കു​ട​പ്പ​ന​മൂ​ട് റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​വി​ഡ്​ ഭീ​തി​മൂ​ലം ആ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ത​യാ​റാ​യി​ല്ല. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വാ​വ​ി​നെ ഒ​ടു​വി​ൽ പ്രാ​ദേ​ശി​ക ​പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വ​ര്‍ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന​നി​ല​യി​ലു​ള്ള റോ​ഡി​ൽ മ​ഴ​വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ അ​പ​ക​ട​ങ്ങ​ള്‍ ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്.

ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് പ​ന​ച്ച​മൂ​ട് ജ​ങ്​​ഷ​നി​ലെ ഭീ​മ​ന്‍ കു​ഴി​യി​ല്‍ വീ​ണ് ദ​മ്പ​തി​ക​ള​ട​ക്കം ആ​റ് ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് പ​രി​ക്കേ​റ്റ​ത്. കു​ഴി​ക​ള്‍ മൂ​ടി​യി​ല്ലെ​ങ്കി​ല്‍ വീ​ണ്ടും സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ർ​ത്തി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ്​ നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellaradabike accidentcovid fear
Next Story