Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് ഭീതി:...

കോവിഡ് ഭീതി: ഇതരസംസ്ഥാന തൊഴിലാളികൾ കേരളം വിടുന്നു

text_fields
bookmark_border
കോവിഡ് ഭീതി: ഇതരസംസ്ഥാന തൊഴിലാളികൾ കേരളം വിടുന്നു
cancel

ചെങ്ങന്നൂര്‍: അതിതീവ്രവും ഗുരുതരവുമായ സ്ഥിതിവിശേഷം സംജാതമായ കോവിഡ്​ രണ്ടാംതരംഗത്തിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വി​ട്ടൊഴിയുന്നു. ചെങ്ങന്നൂർ റെയിൽവേ സ്​​േറ്റഷനിൽനിന്ന്​ ദിവസവും 500 മുതൽ ആയിരത്തോളം ആളുകളാണ് ജന്മനാട്ടിലേക്ക്​ മടങ്ങുന്നത്​.

ശനിയാഴ്ച മാത്രം 650ൽപരം തൊഴിലാളികളാണ് പോയത്. കോവിഡ് മാനദണ്ഡം പാലിക്കാതെ തൊഴിലാളികൾ കൂട്ടമായി എത്തിയത് റെയിൽവേ ഉദ്യോഗസ്ഥരെയും പൊലീസിനെയും ഒരുപോലെ വലച്ചു. അപ്രതീക്ഷിതമായാണ് ഇത്രയധികം തൊഴിലാളികൾ എത്തിയതെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ പറഞ്ഞു.

കൊൽക്കത്തയിലേക്ക് നേരിട്ട് പോകുന്ന ദിബ്രുഗർ എക്സ്പ്രസ്​ ട്രെയിനിലായിരുന്നു ഇവരുടെ യാത്ര. ഇവരിൽ കുറച്ചുപേർക്ക്​ മാത്രമാണ്​ ടിക്കറ്റ്​ കിട്ടിയത്​. ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവർക്ക്​ മാത്രമാണ്​ നിലവിൽ യാത്ര ചെയ്യാന്‍ സാധിക്കുക. ഒരാള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഫോണില്‍ ലഭിക്കുന്ന സന്ദേശം വാട്സ്ആപ് മുഖേന പലര്‍ക്കും കൈമാറി ഇത് കാണിച്ചാണ് യാത്ര തരപ്പെടുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrant workerscovid
News Summary - covid fear: Out-of-state workers leaving Kerala
Next Story