Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡി​നെ​തി​രെ...

കോ​വി​ഡി​നെ​തി​രെ ഷെ​യ്ഖ്​ ഉ​പ​ദേ​ശി​ച്ച മ​രു​ന്നെ​ന്ന്; വ്യാജ വൈദ്യൻ അറസ്​റ്റിൽ

text_fields
bookmark_border
കോ​വി​ഡി​നെ​തി​രെ ഷെ​യ്ഖ്​ ഉ​പ​ദേ​ശി​ച്ച മ​രു​ന്നെ​ന്ന്; വ്യാജ വൈദ്യൻ അറസ്​റ്റിൽ
cancel

കാ​സ​ർ​കോ​ട്​: കോ​വി​ഡി​നെ​തി​രെ ഷെ​യ്ഖ്​ ഉ​പ​ദേ​ശി​ച്ച മ​രു​ന്നെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ദ്രാ​വ​കം വി​ൽ​പ​ന ന​ട​ത്തി​യ വ്യാ​ജ​വൈ​ദ്യ​നെ അ​റ​സ്​​റ്റ്​​ചെ​യ്തു. കാ​സ​ർ​കോ​ട് വി​ദ്യാ​ന​ഗ​ർ ചാ​ലാ റോ​ഡി​ൽ ക​ല്ലു​കെ​ട്ട് മേ​സ്തി​രി​യാ​യ ഹം​സ​യെ​യാ​ണ് ദ്രാ​വ​കം ത​യാ​റാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് വി​ദ്യാ​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ദ്രാ​വ​കം പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

ഹം​സ​ക്കെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി ശ​ക്ത​മാ​യി ഇ​ത്ത​രം വ്യാ​ജ സി​ദ്ധ​ന്മാ​ർക്കെ​തി​രെ​യും തു​ട​രു​മെ​ന്നും ക​ല​ക്​​ട​ർ ഡോ. ​ഡി. സ​ജി​ത്ബാ​ബു വ്യ​ക്ത​മാ​ക്കി.

പ്രതിരോധ മരുന്ന്: ആറുപേർ അറസ്​റ്റിൽ
ചെ​റു​പു​ഴ: കോ​വി​ഡ്​-19 പ്ര​തി​രോ​ധി​ക്കാ​ൻ എ​ന്ന പേ​രി​ൽ ബോ​ർ​ഡ്​​വെ​ച്ച് സൗ​ജ​ന്യ​മാ​യി ആ​യു​ർ​വേ​ദ ചേ​രു​വ​ക​ളു​ള്ള മ​രു​ന്ന്​ വി​ത​ര​ണം​ചെ​യ്ത ആ​റു​പേ​രെ ചെ​റു​പു​ഴ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പി​ന്നീ​ട്​ ഇ​വ​രെ സ്​​റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു. പാ​ടി​യോ​ട്ടു​ചാ​ൽ ടൗ​ണി​ൽ മ​രു​ന്ന് വി​ത​ര​ണം​ചെ​യ്ത ബ​സ് തൊ​ഴി​ലാ​ളി​ക​ളാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് അ​റ​സ്​​റ്റി​ലാ​യ​ത്.

ഡ​ബി​ൾ ബെ​ൽ എ​ന്ന വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി‍​െൻറ പേ​രി​ൽ ശ​നി​യാ​ഴ്ച പ​ക​ലാ​ണ് ഇ​വ​ർ മ​രു​ന്ന്​ വി​ത​ര​ണം ചെ​യ്ത​ത്. ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി ജോ​ലി​ചെ​യ്യു​ന്ന ഒ​രാ​ളാ​ണ് ഇ​വ​ർ​ക്ക്‌ മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കെ​തി​രെ​യും കേ​സു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscorona
News Summary - covid fake arrest-kerala news
Next Story