Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ വ്യാപനം;...

കോവിഡ്​ വ്യാപനം; വിചാരണ തടവുകാർക്കും റിമാൻഡ്​ പ്രതികൾക്കും ഇടക്കാല ജാമ്യം

text_fields
bookmark_border
കോവിഡ്​ വ്യാപനം; വിചാരണ തടവുകാർക്കും റിമാൻഡ്​ പ്രതികൾക്കും ഇടക്കാല ജാമ്യം
cancel

കണ്ണൂർ: ജയിലുകളിൽ കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ വിചാരണ തടവുകാർക്കും റിമാൻഡ്​ പ്രതികൾക്കും ഇടക്കാല ജാമ്യം അനുവദിക്കാൻ ഉത്തരവായി. സംസ്ഥാനത്തെ 55 ജയിലുകളിലും കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്.

ഇതി​െൻറ പശ്​ചാത്തലത്തിലാണ്​ അതത്​ ജയിൽ സുപ്രണ്ടുമാർക്ക്​ ഡി.ജി.പി ഋഷിരാജ് സിങ്ങി​െൻറ ഉത്തരവ്​. ഉത്തരവനുസരിച്ച്​ സംസ്ഥാനത്തെ ജയിലുകളിൽ ഏഴ്​ വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ റിമാൻഡ്​/ വിചാരണത്തടവുകാരായി കഴിയുന്ന അന്തേവാസികൾക്കാണ്​ ഇടക്കാല ജാമ്യം അനുവദിക്കുക. കോവിഡ് രോഗത്തി​െൻറ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ച ഹൈപ്പവർ കമ്മറ്റിയുടെ തീരുമാന പ്രകാരമാണ്​ നടപടിയെന്നും ജയിൽ ഡി.ജി.പി ഇറക്കിയ ഉത്തരവിൽ പറയുന്നു.

സർക്കുലർ പ്രകാരം സ്വന്തം ജാമ്യ ബോണ്ടി​െൻറ അടിസ്ഥാനത്തിൽ ഞായറാഴ്​ച വരെ പ്രവേശിപ്പിക്കപ്പെട്ട പ്രതികളെ ജാമ്യം നൽകി വിട്ടയക്കും. ഇങ്ങനെ ജാമ്യം നൽകി വിട്ടയച്ചവരുടെ വിശദ വിവരങ്ങൾ പൊലീസ്​ ഹെഡ്​ക്വാർ​ട്ടേഴ്​സിൽ തിങ്കളാഴ്​ച വൈകീട്ട്​ അഞ്ച്​ മണിക്കകം സമർപ്പിക്കണം​.

ഒന്നിലധികം കേസിൽ ഉൾപ്പെട്ടവർ, ഇതര സംസ്ഥാനക്കാർ, മുൻ കാലത്ത് ശിക്ഷിക്കപ്പെട്ടതായി ബോധ്യമുള്ളവർ, സ്ഥിരം കുറ്റവാളികൾ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്നിവർക്ക് ജാമ്യത്തിന്​ അർഹത ഉണ്ടായിരിക്കില്ല. ജാമ്യം നൽകുന്നതിൽ പിഴവുണ്ടാവാതിരിക്കാനും അനർഹർ ഉൾപ്പെടാതിരിക്കാനും അതത്​ സൂപ്രണ്ടുമാർ വ്യക്തിപരമായി ശ്രദ്ധ ചെലുത്തണമെന്നും ഇക്കാര്യത്തിൽ വീഴ്​ച്ച വന്നാൽ നടപടി ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.

തടവുകാർക്കും ജീവനക്കാർക്കുമിടയിൽ ​കോവിഡ്​ വ്യാപനത്തി​െൻറ പശ്​ചാത്തലത്തിൽ സംസ്​ഥാനത്തെ ജയിലുകളിൽ കൂടുതൽ മുന്നൊരുക്കങ്ങളാണ്​ നടത്തുന്നത്​. കഴിഞ്ഞ ദിവസം സംസ്​ഥാനത്തെ വിവിധ ജയിലുകളിലെ 600 ഓളം തടവുകാർക്ക്​ പരോൾ അനുവദിച്ചിരുന്നു. ജീവനക്കാർക്കും തടവുപുള്ളികൾക്കും​ മാസ്​ക്​ നിർബന്ധമാക്കിയുള്ള സർക്കുലറും കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. കോവിഡ്​ രോഗ ലക്ഷണമുള്ളവരെ പ്രത്യേകം ബ്ലോക്കിൽ മാറ്റിപാർപ്പിക്കണമെന്നും ജീവനക്കാരും ജയിലിനുള്ളിൽ കോവിഡ്​ പ്രോ​ട്ടോകോൾ പാലിക്കണമെന്നും കർശന നിർദ്ദേശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bailprisoners​Covid 19
News Summary - covid expansion; Interim bail for prisoners
Next Story