മനം നിറഞ്ഞ് കോവിഡ് ആശുപത്രിയിലെ നഴ്സുമാർ
text_fieldsകൊട്ടിയം: ആറു ദിവസം ഡ്യൂട്ടി, തുടർന്നുള്ള 14 ദിവസം ക്വാറൻറീൻ. അങ്ങനെ 20 ദിവസം പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിയുക. അതു കഴിയുമ്പോൾ വീണ്ടും ഡ്യൂട്ടിയുടെ തിരക്കിൽ. ജില്ലയിലെ കോവിഡ് ആശുപത്രിയായ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഡ്യൂട്ടിക്കാരായ നഴ്സുമാരുടെ കഴിഞ്ഞ ദിവസങ്ങളിലെ ജീവിതചര്യയായിരുന്നു ഇത്.
ഇൗ തീവ്ര ഡ്യൂട്ടിയുടെ പ്രയാസവും കുടുംബം തൊട്ടടുത്തുണ്ടായിട്ടും അവരെ കാണാൻ പോലുമാവാത്തതിെൻറ ദുഃഖവും ഒാരോ രോഗിയും സുഖമായി, ചിരിച്ച്, കൈവീശി, ടാറ്റാ പറഞ്ഞു പോവുേമ്പാൾ സന്തോഷമായി മാറുകയായിരുന്നു ഇൗ നഴ്സുമാർക്ക്.
അതിനു പുറമെ, ആർക്കും ജീവഹാനി സംഭവിക്കാതിരിക്കാനുള്ള ഡോക്ടർമാരുടെ അക്ഷീണ പ്രയത്നത്തിന് കൈത്താങ്ങാവാൻ കഴിഞ്ഞതിെൻറ സംതൃപ്തിയും. 85 വയസ്സുകാരിയും ഗർഭിണിയായ യുവതിയും, കൊച്ചു കുട്ടിയുമൊക്കെ, രോഗമുക്തരായി, ആശുപത്രി വിട്ടുപോകുന്നത് കാണുേമ്പാൾ ഇതുമായി ബന്ധപ്പെട്ടവർെക്കല്ലാം ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്നും അവർ പറയുന്നു. പി.പി.ഇ കിറ്റും, മാസ്കും, ഗൗണും ധരിച്ച് ‘പോസിറ്റിവ് ഡ്യൂട്ടി’ക്ക് കയറിയാൽ നാലുമണിക്കൂർ വെള്ളം പൊലും കുടിക്കാൻ കഴിയില്ല. ഇൗ ഡ്യൂട്ടി നോക്കുന്നവർ രോഗിക്ക് കൊടുക്കുന്ന ആഹാരം തന്നെയാണ് കഴിച്ചിരുന്നത്.
കോവിഡ് ബാധിതരെയാണ് പരിചരിക്കുന്നത് എന്നതിൽ ഒരു പേടിയും തോന്നിയിട്ടില്ല. ആതുരസേവനം കടമയും കർത്തവ്യവുമായി കണ്ടാണ് ജോലി നോക്കിയത്. കൊറോണ ബാധിതരുടെ ഇടയിലായിരുന്നു ജോലിയെങ്കിലും ആർക്കും പകർന്നില്ല എന്നത് മറ്റൊരു ആശ്വാസം.പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട് വിജയലക്ഷ്മിയും ഹെഡ് നഴ്സ് ലൂസിയും കോഴിക്കോട് സ്വദേശികളാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിചെയ്യുേമ്പാഴാണ് ‘നിപ’ബാധയുണ്ടായത്.
അതിനാൽ ആ മുൻ അനുഭവം മുതൽക്കൂട്ടാവുകയും ചെയ്തു. മറ്റൊരു നഴ്‌സിങ് സൂപ്രണ്ടായ ഷീജ തൃശൂർ സ്വദേശിയാണ്. ഒരു നഴ്സസ്ദിനം കൂടി വരുേമ്പാൾ, ഇനി ആർക്കും പോസിറ്റിവ് ആവരുതെന്ന പ്രാർഥനയിലാണ് ഇവർ. എന്നാൽ, ആരെങ്കിലും വന്നാൽ, അവരെ പരിചരിക്കാനുള്ള പൂർണ സന്നദ്ധതയിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
