പണഞെരുക്കത്തിൽ പ്രതിരോധം മുടങ്ങരുത്; തദ്ദേശസ്ഥാപനങ്ങൾക്ക് ഇളവുകളും ക്രമീകരണങ്ങളും
text_fieldsതിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധം ഫണ്ടില്ലാത്തതുമൂലം ഞെരുക്കത്തിലും പ്രതിസന്ധിയിലുമാകാതിരിക്കാൻ സർക്കാർ പ്രത്യേക ക്രമീകരണവും സഹായവുമേർപ്പെടുത്തി.
ചെലവുകൾക്ക് ഒരു തടസ്സവും ഉണ്ടാകരുതെന്നാണ് സർക്കാർ നിലപാടെന്നും പണമില്ലെന്നതിെൻറ പേരിൽ കോവിഡ് പ്രതിരോധം മുടങ്ങാൻ പാടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിലെ മൂന്നാം ഗഡു അടുത്തയാഴ്ച അനുവദിക്കും. ഒന്നും രണ്ടും ഗഡുക്കളുടെ വിതരണം പൂർത്തിയായിരുന്നു.
മറ്റ് ക്രമീകരണങ്ങൾ ഇങ്ങനെ:
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ക്വാറൻറീൻ, റിവേഴ്സ് ക്വാറൻറീൻ ആശുപത്രികൾക്കുള്ള അധികസഹായം, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സ്ഥാപിക്കൽ, കമ്യൂണിറ്റി കിച്ചൻ നടത്തിപ്പ് എന്നിവക്ക് ഡി.പി.സിയുടെ (ഡിസ്ട്രിക്റ്റ് പ്ലാനിങ് കമ്മിറ്റി) മുൻകൂർ അനുമതിയില്ലാതെ തദ്ദേശസ്ഥാപനങ്ങൾക്ക് പ്ലാൻഫണ്ടിൽനിന്ന് തുക ചെലവഴിക്കാം. ഇതിനാവശ്യമായ ക്രമീകരണങ്ങൾ ട്രഷറിയിൽ ഏർപ്പെടുത്തും. ഡി.പി.സികൾ ഇത്തരം പദ്ധതികൾ പിന്നീട് സാധൂകരിച്ചാൽ മതിയാകും. കോവിഡ് പ്രതിരോധത്തിനുവേണ്ടി ചെലവഴിക്കുന്ന തുകയിൽ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദനീയമായ പ്രവർത്തനങ്ങൾക്കുള്ള തുക കലക്ടറിൽനിന്ന് റീ ഇമ്പേഴ്സ്മെൻറായി അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
