സംസ്ഥാനത്ത് കോവിഡ് മരണം വർധിക്കുന്നു; ഒരു ജില്ലയിൽ മാത്രം 3000 ലേറെ മരണം
text_fieldsകോവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വീണ്ടും വർധിക്കുകയാണ്. ഒരിടവേളക്ക് ശേഷം കോവിഡ് ബാധിതരുടെ എണ്ണം തുടർച്ചായി ഇരുപതിനായിരത്തിന് മുകളിലേക്ക് പോയതും ആശങ്കയോടൊയാണ് സംസ്ഥാനം നോക്കിക്കാണുന്നത്.
എന്നാൽ മരണസംഖ്യയിൽ ഉണ്ടാകുന്ന വർധനയും ആശങ്കയുയർത്തുന്ന ഒന്നാണ്. ജൂലൈ മാസം 28 ദിവസം പിന്നിടുേമ്പാൾ ഏഴ് ദിവസം മാത്രമാണ് പ്രതിദിന മരണനിരക്ക് 100 ൽ താഴെ പോയത്. കഴിഞ്ഞ ദിവസം 156 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ജൂലൈയിലെ ഏറ്റവും കൂടിയ മരണ സംഖ്യയാണിത്.
കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ മരണ സംഖ്യ 16,457 ലെത്തുേമ്പാൾ മരിച്ചവരുടെ പ്രായനിരക്കുകൾ ഇങ്ങനെയാണ്. 17 വയസ്വരെ പ്രായമുള്ളവരിൽ 25 പേരാണ് ഇതുവരെ മരിച്ചതെന്നാണ് കണക്കുകൾ. 18 നും 40 നും ഇടയിൽ 679 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 41 നും 59 നും ഇടയിൽ 3771 പേരാണ് മരിച്ചത്. അറുപത് വയസിനുമുകളിലുള്ള 11851 പേർ മരിച്ചെന്നാണ് ജൂലൈ 27 വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. 3200 പേരാണ് കോവിഡ് മൂലം ജില്ലയിൽ മാത്രം മരിച്ചത്. 1731 പേർ മരിച്ച തൃശൂർ ആണ് രണ്ടാമത്.കോഴിക്കോട് - 1664, എറണാകുളം 1657, പാലക്കാട് 1458,മലപ്പുറം- 1285,കൊല്ലം - 1204, ആലപ്പുഴ -1107,കണ്ണൂർ -1052, കോട്ടയം - 661, പത്തനംതിട്ട - 504, കാസറഗോഡ് - 334, വയനാട് - 276, ഇടുക്കി - 193 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള മരണ നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

