Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ കോവിഡ്​...

കേരളത്തിൽ കോവിഡ്​ മരണസാധ്യത തള്ളിക്കളയാനാവില്ല -മന്ത്രി ശൈലജ

text_fields
bookmark_border
കേരളത്തിൽ കോവിഡ്​ മരണസാധ്യത തള്ളിക്കളയാനാവില്ല -മന്ത്രി ശൈലജ
cancel

തിരുവനന്തപുരം: കോവിഡ്​ 19 പടരുന്നത്​ തടയാൻ അതിസാഹസികമായാണ്​ സംസ്​ഥാനം കരുതൽ നടപടി സ്വീകരിക്കുന്ന​െതന്ന്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളത്തിൽ കോവിഡ്​ രോഗം മൂലമുള്ള മരണസാധ്യത തള്ളിക്കളയാനാകില്ല. നിയമസഭയിൽ പ്രതിപക്ഷ നേതാവിൻെറ സബ്​മിഷന്​ മറുപടി പറയുകയായിരുന്നു ആരോഗ്യമ​ന്ത്രി.

അതേസമയം, കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഒരാളുടെ നില അതീവ ഗുരുതരമാണെന്ന്​ റിപ്പോർട്ടുണ്ട്​. മറ്റുള്ളവരുടെ നില തൃപ്​തികരമാണ്​. പത്തനംതിട്ടയിൽ പരിശോധനക്കയച്ച 12 പേരുടെ സാമ്പിളുകളുടെ ഫലം വൈകീ​ട്ടോടെ ലഭിക്കും. നിലവിൽ സാമ്പിൾ ആലപ്പുഴയിലേക്കാണ്​ അയക്കുന്നത്​. രണ്ട്​ മെഡിക്കൽ കോളജുകൾക്ക്​ കൂടി പരിശോധനക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്​. അതിനാൽ ഇനി പരിശോധന ഫലം വേഗത്തിലാവും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന പലരും മാർഗ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നുണ്ട്​.

Show Full Article
TAGS:covid 19 kerala news kk shailaja malayalam news 
News Summary - Covid death threats in Kerala -miniister
Next Story