Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു കൊവിഡ് മരണം കൂടി,...

ഒരു കൊവിഡ് മരണം കൂടി, മരിച്ചത് തലശേരി സ്വദേശിനി

text_fields
bookmark_border
covid-2.jpg
cancel

കണ്ണൂർ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കണ്ണൂർ തലശേരി സ്വദേശിനി ലൈല(62) ആണ് മരിച്ചത്. ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ന്യുമോണിയ ബാധിച്ച ലൈലയെ മൊബൈൽ ഐ.സി.യുവിലാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ മരണം സംഭവിച്ചു. തുടർന്ന് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം സംസ്‌കരിക്കും.

വെള്ളിയാഴ്ച ആലുവയിൽ മരിച്ചയാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ആലുവ നാലാംമൈൽ സ്വദേശിയായ ചെല്ലപ്പനാണ് കോവിഡ് സ്ഥിരീകരിച്ചത്. 72 വയസായിരുന്നു. ഇദ്ദേഹത്തിന്‍റെ മകന്‍റെയും ഭാര്യയുടേയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidcovid death
News Summary - covid death in thalassery
Next Story