Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് മരണം; പൊലീസ്...

കോവിഡ് മരണം; പൊലീസ് ട്രെയിനിക്ക്​ മതിയായ ചികിത്സ നൽകിയില്ലെന്ന്​ ബന്ധുക്കൾ

text_fields
bookmark_border
കോവിഡ് മരണം; പൊലീസ് ട്രെയിനിക്ക്​ മതിയായ ചികിത്സ നൽകിയില്ലെന്ന്​ ബന്ധുക്കൾ
cancel

തൃശൂർ: പൊലീസ് അക്കാദമിയിൽ കോവിഡ് ബാധിച്ച് പൊലീസ് ട്രെയിനി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കളും മറ്റ്​ ട്രെയിനികളും. മതിയായ ചികിത്സ നൽകിയില്ലെന്ന്​ ആരോപിച്ച്​ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാറാണ്​ (29) കഴിഞ്ഞ ചൊവ്വാഴ്ച മെഡിക്കൽ കോളജ്​ ആശുപത്രിയിൽ മരിച്ചത്. പൊലീസ് അക്കാദമിയിൽ​െവച്ച് ആർ.ടി.പി. സി.ആർ പരിശോധന നടത്തുന്നതിൽ കാലതാമസമുണ്ടായെന്ന് ബന്ധുക്കളും വേണ്ടത്ര ശ്രദ്ധ ഉണ്ടായിട്ടില്ലെന്ന് ട്രെയിനികളും ആരോപിക്കുന്നു.

ഈ മാസം 13ന് കോവിഡ് സ്ഥിരീകരിച്ച ശേഷം കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും ഒരുദിവസം വൈകിയാണ് ഹരീഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നാണ് കുടുംബത്തെ അറിയിച്ചത്. എന്നാൽ, മരണ സർട്ടിഫിക്കറ്റിൽ ന്യുമോണിയ എന്നാണ്​ രേഖപ്പടുത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലും മതിയായ പരിചരണം ലഭിച്ചിരുന്നില്ലെന്നും ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ പറയുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കോവിഡ് ചികിത്സ ലഭ്യമാക്കുന്നതിൽ അക്കാദമിക്കും ആരോഗ്യ വകുപ്പിനും വീഴ്ച സംഭവിച്ചെന്നുമാണ് ട്രെയിനികളുടെ ആരോപണം.

അതേസമയം, ഹരീഷി​െൻറ ചികിത്സയുമായി ബന്ധപ്പെട്ടോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിലോ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അക്കാദമിയുടെ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policecovid death
Next Story