Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേരിയിൽ...

മഞ്ചേരിയിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
മഞ്ചേരിയിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
cancel

മലപ്പുറം: കോവിഡ് നിരീക്ഷണത്തിലിരിക്കെ ശനിയാഴ്ച രാത്രി മഞ്ചേരി മെഡിക്കൽ കോളജിൽ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ സ്രവപരിശോധന ഫലത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 26 ആയി.

ജൂൺ 29ന് റിയാദിൽ നിന്നെത്തി നിരീക്ഷണത്തിലിരിക്കവേയാണ് മരണം. അർബുദത്തിന് ചികിത്സ ചെയ്തു വന്നിരുന്നു. 

ജൂലൈ ഒന്നാം തീയതിയാണ് പനിയെ തുടർന്ന് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ജൂലൈ മൂന്നിന് ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. 

സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തും. മരിച്ച വ്യക്തിയുമായി ബന്ധമുള്ളയാളുകളെ നിരീക്ഷണത്തിലാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19covid death
News Summary - covid death in manjer i medical college -kerala news
Next Story