Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ വീണ്ടും...

സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം 

text_fields
bookmark_border
സംസ്​ഥാനത്ത്​ വീണ്ടും കോവിഡ്​ മരണം 
cancel

കൊച്ചി: സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ഒരാൾകൂടി മരിച്ചു. ഹൃദയാഘാതം വന്ന് കഴിഞ്ഞ ദിവസം മരിച്ച പുല്ലുവഴി പൊന്നയംമ്പിള്ളിൽ പി.കെ ബാലകൃഷ്ണൻ നായർക്കാണ്​ കോവിഡ് സ്ഥിരീകരിച്ചത്​. ബാലകൃഷ്ണന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ആരോഗ്യവകുപ്പ് അധികൃതർ ഇയാളുമായി സമ്പർക്കമുള്ളവരുടെ സ്രവം ശേഖരിച്ചു.

ആരോഗ്യ വകുപ്പ് അധികൃതര്‍ രായമംഗലം പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് കുറുപ്പംപടി പൊലീസും ആരോഗ്യ വകുപ്പും ബാലകൃഷ്ണ​​െൻറ വീട്ടിലെത്തി ബന്ധുക്കളുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്​. രണ്ട് ദിവസം മുമ്പാണ് നെഞ്ച് വേദനയെത്തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇയാളെ പ്രവേശിപ്പിച്ചത്. 

ഉറവിടം അറിയാത്ത കേസായതിനാൽ ആരോഗ്യപ്രവർത്തകർ ജാഗ്രതയിലാണ്​. മരിച്ചയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക ആരോഗ്യപ്രവർത്തകർ തയാറാക്കിവരുന്നു. ഇതോടെ സംസ്​ഥാനത്ത്​ ആകെ ​േ​കാവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 29 ആയി. 


 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid
News Summary - covid death at kerala
Next Story