തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. കാസർകോട്, പാലക്കാട് ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. പടന്നക്കാട് സ്വദേശി നബീസ(63) ആണ് കാസർകോട് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് മരണം.
രണ്ട് ദിവസം മുമ്പാണ് നബീസയെ രോഗം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ കാസർകോട് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി(40) ആണ് മരിച്ച മറ്റൊരാൾ. തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുമ്പാണ് ഇവർ നാട്ടിലെത്തിയത്.
സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് 56 പേരാണ് മരിച്ചത്. നിലവിൽ 9,371 പേരാണ് രോഗബാധിതരായി ചികിൽസയിലുള്ളത്. 7564 പേർ രോഗമുക്തി നേടി. 16,995 പേർക്കാണ് ആകെ രോഗം ബാധിച്ചത്.