You are here

കാസര്‍കോട് വീണ്ടും കോവിഡ് മരണം: മരിച്ചത് ഉപ്പള സ്വദേശിനി

12:46 PM
02/08/2020

മഞ്ചേശ്വരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഉപ്പള സ്വദേശിനി മരണപ്പെട്ടു. ഉപ്പള ബാപ്പായി തൊട്ടിയിലെ ഹാജി വി.എസ് അബ്ദുൾ റഹ്മാ​​െൻറ ഭാര്യ ഷെഹർ ബാനു (74)ആണ് ഞായറാഴ്ച്ച രാവിലെ മരണപ്പെട്ടത്. 

ശ്വാസ തടസ്സ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

ജൂലൈ 28നാണ് ഇവർക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.

Loading...
COMMENTS