Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും കോവിഡ് മരണം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചത് കോവിഡ് ബാധിച്ച്

text_fields
bookmark_border
വീണ്ടും കോവിഡ് മരണം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചത് കോവിഡ് ബാധിച്ച്
cancel

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജുവാണ് മരിച്ചത്. 42 വയസ്സുണ്ട്. ശ്വാസ തടസത്തെ തുടർന്ന് ഷിജുവിനെ തൃശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബുധനാഴ്ചയാണ് പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരിച്ചു. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധനയിലും പി.സി.ആർ പരിശോധനയിലും കൊവിഡ് പൊസിറ്റീവ് ആണെന്നാണ് മനസിലായത്.

ഇതോടെ തൃശൂരിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഷിജുവിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. തൃശൂർ മെഡിക്കൽ കോളജിൽ ഡോക്ടർമാർ ഉൾപ്പടെ 20 പേരോട് ക്വാറന്‍റീനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. ഷാജുവിന്‍റെ വീട്ടുകാരും ക്വാറന്‍റീനിൽ പ്രവേശിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ശ്മശാനത്തിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid death in Iringalakuda-Kerala news
Next Story