Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് ബാധിച്ച്​ ആദിവാസി വയോധികൻ മരിച്ചു

text_fields
bookmark_border
കോവിഡ് ബാധിച്ച്​ ആദിവാസി വയോധികൻ മരിച്ചു
cancel

സുൽത്താൻ ബത്തേരി: കോവിഡ് ബാധിതനായി ചികിത്സയിലുണ്ടായിരുന്ന ആദിവാസി വയോധികൻ മരിച്ചു. മീനങ്ങാടി ചെന്നല കോളനിയിലെ കൃഷ്ണന്‍ (60)ആണ്​ മരിച്ചത്​.

സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്​തംബർ 13 നാണ്​ കൃഷ്​ണന്​ കോവിഡ് സ്ഥിരീകരിച്ചത്​. തുടര്‍ന്ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയിരുന്നു.

പ്രമേഹം, ശ്വാസതടസ്സം, ന്യൂമോണിയ എന്നിവയെ തുടര്‍ന്ന് ഐ.സി.യു.വിലേക്ക്​​ മാറ്റിയിരുന്നു. ചൊവ്വാഴ്​ച രാത്രി 11.30 ന് ഹൃദയാഘാതം ഉണ്ടാവുകയും ബുധനാഴ്​ച പുലർച്ചെ​ 2.45 ഒാടെ മരിക്കുകയുമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story