Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്ഥാ​ന​ത്ത് ഇന്ന്...

സം​സ്ഥാ​ന​ത്ത് ഇന്ന് രണ്ട് കോ​വി​ഡ് മ​ര​ണം

text_fields
bookmark_border
നടേമ്മല്‍ നസീര്‍
cancel
camera_alt

നടേമ്മല്‍ നസീര്‍

പ​ത്ത​നം​തി​ട്ട/വടകര: സം​സ്ഥാ​ന​ത്ത് ഇന്ന് രണ്ട് കോ​വി​ഡ് മ​ര​ണങ്ങൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പ​ത്ത​നം​തി​ട്ട, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്.

കോഴിക്കോട് വടകര പുതുപ്പണം കറുകയില്‍ കുന്നത്തുപള്ളിക്ക് സമീപം കൈക്കാട്ട് നടേമ്മല്‍ നസീര്‍ (42) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. നസീര്‍ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. അര്‍ബുദ രോഗിയാണ്. ഭാര്യമാര്‍: സുബൈദ, സമീന. മക്കള്‍: ഫായിസ്, ഫായിസ, ഫസ്ന. സഹോദരങ്ങള്‍: മുസ്തഫ, റഷീദ്, റിയാസ്, ഫൗസിയ.

പ​ത്ത​നം​തി​ട്ടയിൽ കോവിഡ് ചികിത്സയിലായിരുന്ന തി​രു​വ​ല്ല നെ​ടു​മ്പ്രം സ്വ​ദേ​ശി പി.​ടി. സു​രേ​ഷ് കു​മാ​ര്‍(56)​ആ​ണ് മ​രി​ച്ച​ത്. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു സു​രേ​ഷ്. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.

Show Full Article
TAGS:covid 19 covid death covid kerala 
Next Story