കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങൾ. മലപ്പുറം, വയനാട്, കണ്ണുർ സ്വദേശികളാണ് മരിച്ചത്.
വയനാട്ടിൽ വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി(73) ആണ് മരിച്ചത്. അര്‍ബുദ രോഗ ബാധിതനായിരുന്നു.
ജൂലൈ 28നാണ് ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു മരണം.
മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. 65 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു മരണം. വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കണ്ണൂർ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കെ. കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. മെഡിക്കൽ കോളജിൽ നടത്തിയ ആദ്യ പരിശോധന ഫലം പോസിറ്റീവായിരുന്നു. സംസ്കാരം നടത്തി.
പ്രമേഹം, ശ്വാസകോശരോഗം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൾമനറി ട്യൂബർ കുലോസിസ് എന്നിവ അലട്ടിയിരുന്ന ഫാത്തിമയെ ഓഗസ്റ്റ് പതിനാലിനാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരിയിലേക്ക് മാറ്റിയത്.
ആവശ നിലയിലായിരുന്ന രോഗിയെ ക്രിട്ടിക്കൽ കെയർ ടീം പരിശോധിച്ചപ്പോൾ കോവിഡ് ന്യൂമോണിയ, മൾടിലോബർ കൺസോളിഡേഷൻ, റൈറ്റ് സൈഡ് ന്യുമോതോറക്സ്, സെപ്റ്റിസീമിയ, മൾട്ടി ഓർഗൻ ഡിസ്ഫംഗ്ഷൻ എന്നിവ കണ്ടെത്തി. തുടർന്ന് കോവിഡ് ഐസിയുവിലേക്ക് മാറ്റി പ്രോട്ടോകോൾ പ്രകാരം ചികിത്സ നൽകി. രോഗിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് പ്ലാസ്മ തെറാപ്പി, റംഡസവിർ എന്നിവ നൽകി. ചികിത്സയോട് പ്രതികരിക്കാതെ ഓഗസ്റ്റ് 15ന് രാത്രിയാണ് മരണപ്പെട്ടത്.