Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടയത്ത് കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു
text_fieldsbookmark_border
പാല: കോട്ടയത്ത് കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. എരുമേലി പുത്തൻവീട്, അബ്ദുൾ ഖാദർ (80) ആണ് മരിച്ചത്.10 വർഷമായി ഹൃദ് രോഗബാധിതനായിരുന്നു.
കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാലാ ജനറൽ ആശുപത്രിയിലെ ഐസലേഷൻ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിച്ചുവെങ്കിലും, രാത്രി 11.30 ന് മരിച്ചു.
സംസ്കാരം. എരുമേലി ടൗൺ ജുമാ മസ്ജിത്തിൽ നടക്കും. ഭാര്യ:ഐഷാബീവി മക്കൾ:നിസാർ, കബീർ, അഷറഫ്, അൽസൽ നാ, നജീബ്, അൻസാരി, ഷാനവാസ് (ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി, എരുമേലി). മരുമക്കൾ: ജാസ്മി, സജീന, ഭൗസിയ, സുബൈർ, അൽ സൽ നാ, ഷെസ് നാ, അജീന (കെ.എസ്.എഫ്.സി, എരുമേലി )
Next Story

