എറണാകുളം മെഡിക്കൽ കോളജിലെ കോവിഡ് മരണം; ബന്ധുക്കൾക്ക് നൽകിയ നോട്ടീസ് തിരികെ ചോദിച്ച് പൊലീസ്
text_fieldsകളമശ്ശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിതർ മരിച്ച സംഭവത്തില്‍ വീഴ്ചയില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾക്ക് നൽകിയ നോട്ടീസ് തിരികെ ചോദിച്ച് പൊലീസ്. മരണത്തിൽ അനാസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയ മരിച്ച കുന്നുകര സ്വദേശിനി ജമീലയുടെ ബന്ധുക്കൾക്ക് നൽകിയ നോട്ടീസാണ് പൊലീസ് മടക്കിച്ചോദിച്ചത്.
അനാസ്ഥമൂലം കോവിഡ് ബാധിതൻ മരിക്കാനിടയാെയന്ന വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിലാണ് കൊച്ചി സ്വദേശി ഹാരിസ്, ആലുവ സ്വദേശി ബൈഹക്കി, കുന്നുകര സ്വദേശിനി ജമീല എന്നിവരുടെ ബന്ധുക്കൾ കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്. ഇതേതുടർന്നുള്ള അന്വേഷണത്തിലാണ് മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് കണ്ടെത്തിയതായി വ്യക്തമാക്കി പരാതിക്കാർക്ക് െപാലീസ് നോട്ടീസ് നൽകിയത്.
ഹാരിസിെൻറ ബന്ധു അൻവറിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി െപാലീസ് വ്യാഴാഴ്ച രാവിലെ നോട്ടീസ് കൈമാറി. എന്നാൽ, ജമീലയുടെ ബന്ധുവിെൻറ വീട്ടിൽ വ്യാഴാഴ്ച വൈകീട്ട് മൂേന്നാടെ എത്തിയാണ് നോട്ടീസ് നൽകിയത്. ആറുമണിയോടെ വീണ്ടും െപാലീസ് വീട്ടിലെത്തി തിരികെ ചോദിക്കുകയായിരുന്നു. നൽകിയ നോട്ടീസിൽ അഡ്രസിൽ തെറ്റുണ്ടെന്ന് പറഞ്ഞാണ് തിരികെ ചോദിച്ചത്. തങ്ങൾക്ക് ലഭിച്ച നോട്ടീസിലെ അഡ്രസിൽ തെറ്റില്ലെന്നാണ് കുടുംബം പറയുന്നത്.
അതേസമയം, ബൈഹക്കിയുടെ ബന്ധുവിനെ വിളിച്ച് അറിയിച്ചിരുന്നെങ്കിലും നോട്ടീസ് കൈമാറിയില്ല. നോട്ടീസ് ലഭിച്ച ബന്ധുക്കൾ നിയമനടപടിക്ക് ഒരുങ്ങുകയാണ്. ഹാരിസിെൻറ കുടുംബം ദേശീയ മനുഷ്യാവകാശ കമീഷന് പരാതി നൽകും.