കോട്ടയം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോട്ടയത്ത് മരിച്ച തിരുവനന്തപുരം പാറശാല സ്വദേശി തങ്കമ്മക്കാണ് (82) മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട കവിയൂരിൽ മകൾക്കൊപ്പം താമസിക്കുകയായിരുന്നു ഇവർ. ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം ബുധനാഴ്ച രാത്രിയിൽ തിരുവല്ല നഗരസഭാ ശ്മശാനത്തിൽ സംസ്‌കരിച്ചു. തങ്കമ്മയുടെ മകളെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവിഭാഗം അറിയിച്ചു.