Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​ രണ്ട്​...

കോഴിക്കോട്​ രണ്ട്​ കോവിഡ് മരണം കൂടി; മരിച്ചവരിൽ ഒരാൾ മലപ്പുറം സ്വദേശി

text_fields
bookmark_border
കോഴിക്കോട്​ രണ്ട്​ കോവിഡ് മരണം കൂടി; മരിച്ചവരിൽ ഒരാൾ മലപ്പുറം സ്വദേശി
cancel

കോഴിക്കോട്​: സംസ്​ഥാനത്ത്​ രണ്ട്​ ​േകാവിഡ്​ മരണം കൂടി. കോഴിക്കോട്​ മെഡിക്കൽ കോളജിൽ ചികിത്​സയിലിരുന്ന രണ്ട്​ പേരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. കോഴിക്കോട്​ ബീച്ച്​ സ്വദേശി നൗഷാദ്​ (49), മലപ്പുറം കൊണ്ടോട്ടി സ്വദേശി സിറാജുദ്ദീൻ(72) എന്നിവരാണ്​ മരിച്ചത്​. 

ചുമയും ശ്വാസതടസവുമായി ബീച്ച്​ ജനറൽ ആശുപത്രിയിൽ കോവിഡ്​ പരിശോധനക്ക്​ വിധേയനായ നൗഷാദിന്​ കോവിഡ്​ പോസറ്റീവാണെന്ന്​ വ്യക്​തമാവുകയും ഗുരുതരാവസ്​ഥയിലായിരുന്ന രോഗിയെ ജൂലൈ 26ന്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അഡ്​മിറ്റാക്കുകയുമായിരുന്നു. അതി ഗുരുതരാവസ്​ഥയിലായിരുന്ന രോഗിയെ ബുധനാഴ്​ച പുലർച്ചെ കോവിഡ്​ ഐ.സി.യുവിലേക്ക്​ മാറ്റി.

എന്നാൽ വീണ്ടും സ്​ഥിതി മോശമായതോടെ രോഗിക്ക്​ വ​െൻറിലേറ്റർ സൗകര്യം ഏർപ്പെടുത്തി. അതിനിടെ ഹൃദയാഘാതം വന്നു. രോഗിക്ക്​ കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സയും ഉറപ്പുവരുത്തിയെങ്കിലും ​ഉച്ചക്ക്​ 12 മണിയോടെ മരണം സ്​ഥിരീകരിച്ചുവെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു. 

അസുഖത്തെ തുടർന്ന്​  ജൂലൈ 21ന്​ സിറാജുദ്ദീൻ പ്രദേശിക ആശുപത്രിയിൽ കാണിക്കുകയും അവിടെ നിന്ന്​ മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ​ തേടുകയും ചെയ്​തിരുന്നു. മലാപ്പറമ്പ്​ ആശുപത്രിയിൽ നിന്ന്​ ആൻറിജൻ പരിശോധനയിൽ കോവിഡ്​ പോസിറ്റീവാണെന്ന്​ വ്യക്​തമായതിനെ തുടർന്ന്​ മെഡിക്കൽ കോളജ്​ ഐസോലേഷൻ വാർഡിൽ ജൂലൈ 27ന്​ അഡ്​മിറ്റാക്കി. 28 ന്​ രോഗി ഗുരുതരാവസ്​ഥയിലായതോടെ വ​െൻറിലേറ്ററിലേക്ക്​ മാറ്റി.  29 ന്​ രാവിലെ ഒമ്പതിന്​ ഹൃദയാഘാതം സംഭവിക്കുകയും 9.15 ഓടെ മരണം സ്​ഥിരീകരിക്കുകയുമായിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutcovid deathCovid In Kerala
News Summary - covid death calicut-kerala news
Next Story