Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2020 8:55 AM GMT Updated On
date_range 27 July 2020 8:55 AM GMTആലപ്പുഴയിൽ മരിച്ച വൃദ്ധന് കോവിഡ് സ്ഥിരീകരിച്ചു
text_fieldsbookmark_border
ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടണക്കാട് മൂന്നാം വാർഡ് ചാലുങ്കൽ ചക്രപാണിയുടെ (79) മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ചക്രപാണി ശനിയാഴ്ചയാണ് മരിച്ചത്.
കോവിഡ് നിരീക്ഷണത്തിലിരിക്കെ കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച റുഖിയാബിയുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദലിയാണ് മരിച്ചത് . റുഖിയാബിയുടെ മകള്‍ ഷാഹിദയും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story