കൊല്ലം: ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൊട്ടാരക്കര തലച്ചിറ സ്വദേശിനിയായ അസ്മ ബീവിയാണ്(73) മരിച്ചത്.
പ്രമേഹം, രക്തസമ്മർദവും ഉൾപ്പെടെയുള്ള രോഗങ്ങളുണ്ടായിരുന്ന ഇവരെ കഴിഞ്ഞ 21നാണ് ശാരീരിക അസ്വസ്ഥതകളോടെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസതടസം നേരിട്ടതിനെത്തുടർന്നാണ് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബന്ധുക്കളിൽനിന്ന് സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗബാധയുണ്ടായത്. വ്യാഴാഴ്ച രാവിലെ എട്ടോടെ മരണം സംഭവിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.