കോവിഡ്: മൃതദേഹം കൈകാര്യം ചെയ്യുന്നതിൽ മാനദണ്ഡം പുതുക്കും -മുഖ്യമന്ത്രി
text_fieldsrepresentative image
തിരുവനന്തപുരം: കോവിഡ് മൂലം മരണമടയുന്നവരുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ കൂടുതൽ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മാർഗനിർദേശങ്ങൾ കർശനമായതിനാൽ ബന്ധുക്കൾക്കുപോലും മൃതദേഹം കാണാൻ പറ്റാത്ത സാഹചര്യവും മതപരമായ ആദരവ് കിട്ടാത്ത സാഹചര്യവും നിലനിൽക്കുന്നെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം. ഇതൊരു പൊതു ആവശ്യമായി വന്നിട്ടുണ്ട്. ആരോഗ്യവിദഗ്ധരുമായി പ്രശ്നം ചർച്ച ചെയ്യുന്നുണ്ട്. അടുത്തുതന്നെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.