നെടുമ്പാശ്ശേരിയിൽ കോവിഡ് കൺട്രോൾ റൂം തുടങ്ങി
text_fieldsനെടുമ്പാശ്ശേരി: പ്രവാസികളെ സ്വീകരിക്കാൻ കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ഇതിെൻറ ഉദ്ഘാടനം ജില്ലാ പൊലിസ് മേധാവി കെ.കാർത്തിക് നിർവ്വഹിച്ചു.
രണ്ട് ഡി.വൈ.എസ്.പിമാർക്കാണ് കൺട്രോൾ റൂമിെൻറ ചുമതല. ഇവരെക്കൂടാതെ രണ്ട് സബ് ഇൻസ്പെക്ടർമാരും നാല് സിവിൽ പൊലിസ് ഉദ്യോഗസ്ഥരും 24 മണിക്കൂറും ഇവിടെ ഉണ്ടാകും. വിമാനങ്ങളുടെ വിവരങ്ങൾ, യാത്രക്കാരുടെ വിവരങ്ങൾ, അവരെ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്കോ വിടുകളിലേക്കോ വിടുന്നത് സംബന്ധിച്ച വിവരങ്ങൾ, അസുഖങ്ങൾ സംബന്ധിച്ച കാര്യങ്ങൾ എന്നിവ ഇവിടെ ശേഖരിക്കും.
യാത്രക്കാർ വരുമ്പോൾ പൊലിസ് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി. ഇരുനൂറോളം ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിലും പരിസരത്തുമായി ജോലി നോക്കുന്നത്. ആദ്യദിനം 177 യാത്രക്കാരുമായാണ് വിമാനം എത്തുന്നത്. ഇതിൽ 44 ഗർഭിണികളും 5 കുട്ടികളുമുണ്ട്.
മെഡിക്കൽ എമർജൻസിയിൽ 16 പേരുണ്ട്. യാത്രക്കാർക്കാവശ്യമായ സുരക്ഷാ സൗകര്യങ്ങൾ എല്ലാം പോലിസ് ഒരുക്കിയിട്ടുണ്ട്. ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക് പൊലിസ് അകമ്പടിയോടെയാണ് കൊണ്ടു പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
