കോവിഡ് നഷ്ടപരിഹാരം: കേന്ദ്ര നിർദേശം ലഭിച്ചിട്ടില്ല
text_fieldsതിരുവനന്തപുരം: കോവിഡ് മൂലം മരിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിർദേശം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ലഭിക്കുന്ന മുറയ്ക്ക് അത് പരിശോധിക്കും. മരിച്ചവരുടെ മരണസർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നു. ഡബ്ല്യു.എച്ച്.ഒ, െഎ.സി.എം.ആർ മാർഗനിർദേശ പ്രകാരമാണ് കോവിഡ് മരണ സ്ഥിരീകരണം നടത്തുന്നത്.
ഏത് ആശുപത്രിയിലാണോ മരണം അവിടത്തെ ഡോക്ടറാണ് മരണകാരണ ബുള്ളറ്റിൻ അപ്േലാഡ് ചെയ്യുന്നത്. ജില്ല തലത്തിൽ ഡി.എം.ഒ 24 മണിക്കൂറിനകം സ്ഥിരീകരിക്കുന്നു. വീട്ടിൽ മരിച്ചവരുടെ കാര്യങ്ങൾ പി.എച്ച്.സിയിെല മെഡിക്കൽ ഒാഫിസർമാരാണ് റിപ്പോർട്ട് ചെയ്യുന്നത്.
* ഹോട്ടൽ ഭക്ഷണത്തിെൻറ വിലവർധന തടയാൻ ഓപൺ മാർക്കറ്റ് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ സപ്ലൈ ഓഫിസർമാർക്ക് നിർദേശം നൽകിയെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ന്യായവില ഉറപ്പാക്കാൻ ലീഗൽ മെട്രോളജി വകുപ്പുമായി സഹകരിച്ച് ശക്തമായ പരിശോധനകൾ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

