Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് ചെക്യാട്...

കോഴിക്കോട് ചെക്യാട് പഞ്ചായത്തില്‍ 26 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
covid-new.jpg
cancel

കോഴിക്കോട്: ചെക്യാട് പഞ്ചായത്തില്‍ 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബീച്ച് ആശുപത്രിയില്‍ ഡോക്ടറുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കടക്കം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം അതിവേഗം പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. മൂന്ന് ദിവസത്തിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്വാറന്‍റൈനിലായത് 47 ആരോഗ്യപ്രവര്‍ത്തകരാണ്.
ജില്ലയില്‍ സാമൂഹിക അകലം പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. 

Show Full Article
TAGS:covid kerala news 
News Summary - covid in chekyad -Kerala news
Next Story