Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് പരിശോധനയുമായി...

കോവിഡ് പരിശോധനയുമായി സഹകരിച്ചില്ല; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
കോവിഡ് പരിശോധനയുമായി സഹകരിച്ചില്ല; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ
cancel

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് പരിശോധനയുമായി സഹകരിക്കാൻ തയാറാകാതിരുന്ന യാത്രക്കാരനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെയാണ്‌ (54) അറസ്റ്റ് ചെയ്തത്.

ചെന്നെയിൽ നിന്നും എത്തിയ ഇദ്ദേഹത്തിന് ആരോഗ്യ പ്രവർത്തകർ മാസ്ക് നൽകിയപ്പോൾ അത് വലിച്ചെറിഞ്ഞ് പുറത്തേക്ക് കടക്കാൻ ശ്രമിച്ചു. തുടർന്ന് ആരോഗ്യ വകുപ്പിനെ സഹായിക്കാൻ പ്രത്യേകമായി നിയോഗിച്ച പൊലീസുദ്യോഗസ്ഥർ ഇയാളെ ബലം പ്രയോഗിച്ച് മറ്റ് യാത്രക്കാരിൽ നിന്നും അകറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Show Full Article
TAGS:covid 19 corona Cochin International Airport 
News Summary - covid checking traveller arrested-kerala news
Next Story