തമിഴ്നാട് അതിർത്തിയിൽ പരിശോധന കർശനമാക്കി
text_fieldsപാലക്കാട്: പാസില്ലാതെ അതിർത്തി കടക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ നടപടികൾ കർശനമാക്കുന്നു. കേരള -തമിഴ്നാട് അതിർത്തിയിൽ വാളയാർ ചാവടിപ്പാലത്തിന് സമീപം ഞായറാഴ്ചയും ഇ പാസ് പരിശോധന കർശനമാക്കി.
അതേസമയം, ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്പോസ്റ്റുകളിൽ തിങ്കളാഴ്ച മുതൽ പരിശോധന ആരംഭിക്കുമെന്ന് പാലക്കാട് ജില്ല കലക്ടർ മൃൺമയി ജോഷി അറിയിച്ചു.
ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കൂ. അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം പ്രവേശനത്തിന് അനുമതി നൽകുമെന്നും കലക്ടർ അറിയിച്ചു.

