തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്നതിനിടെ രാമചന്ദ്രൻ വ്യാപാരശാലയിലെ 61 ജീവനക്കാർക്കുകൂടി കോവിഡ്. അട്ടക്കുളങ്ങര രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരത്തിലെ പാർപ്പിട കേന്ദ്രത്തിൽ ഒരുമിച്ചു താമസിക്കുന്നവരാണ് ജീവനക്കാർ.
മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനത്തിന് ശേഷമാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ബുധനാഴ്ച രോഗം ബാധിച്ചവരുടെ എണ്ണം 218 ആയി. രമാചന്ദ്രനിലെ ജീവനക്കാരിൽ ഏറെപ്പേരും തമിഴ്നാട്ടിൽ നിന്നുള്ള വനിതകളാണ്. നേരത്തെ ലോക്ഡൗൺ കഴിഞ്ഞ് തമിഴ്നാട്ടിൽനിന്ന് കടയിലേക്ക് എത്തിച്ചപ്പോൾ പരാതി ഉയർന്നിരുന്നു. ഇവർ ഒന്നിച്ച് ഒരുവീട്ടിൽ താമസിക്കുന്നതിനാൽ രോഗവ്യാപന സാധ്യത ഏറെയാണ്. നഗരത്തിലുള്ളവർ ആശങ്കയിലാണ്.