Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കോവിഡ് തടയാനാവില്ല -മന്ത്രി ശൈലജ
text_fieldsbookmark_border
കോഴിക്കോട്: കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കോവിഡ് തടയാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും നിർദേശിക്കാനെ കഴിയൂ. തെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ കോവിഡ് പടരാൻ സാധ്യത കൂടുതലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കോവിഡ് ബാധ വ്യാപിക്കുന്നത് കുറച്ചു കൊണ്ടുവരാനാണ് എല്ലാവരും പരിശ്രമിക്കേണ്ടത്. ആളുകൾ കൂടുമ്പോൾ വ്യാപനം വർധിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ പ്രവർത്തകർ, പൊലീസ്, വോളന്‍റിയർമാർ, മാധ്യമപ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ പരിശ്രമത്തിന്‍റെ ഫലമായി എത്രമാത്രം കുറക്കാൻ സാധിക്കുമെന്നാണ് ചിന്തിക്കേണ്ടതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

