Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വകാര്യ ജീപ്പിൽ...

സ്വകാര്യ ജീപ്പിൽ കോവിഡ് മുന്നറിയിപ്പുമായി യുവാവ്; ആശങ്കയിലായി ജനം

text_fields
bookmark_border
covid-announcement
cancel

ഫ​റോ​ക്ക്: സ്വ​കാ​ര്യ വ്യ​ക്​​തി വാ​ഹ​ന​ത്തി​ൽ കോ​വി​ഡ്​ അ​നൗ​ൺ​സ്​​മ​െൻറ്​ ന​ട​ത്തി​യ​ത്​ ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​ക്കി​ട​യാ​ക്കി. ഫ​റോ​ക്ക്​ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മൂ​ന്നു കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ജ​നം ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും കൂ​ട്ടം​കൂ​ടി നി​ൽ​ക്ക​രു​തെ​ന്നും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും  നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പു​മാ​യാ​ണ്​ പൊ​ലീ​സി​ൽ​നി​ന്ന്​ ലേ​ല​ത്തി​ൽ വാ​ങ്ങി​യ ജീ​പ്പി​ൽ അ​നൗ​ൺ​സ്​​മ​െൻറ്​ ന​ട​ത്തി​യ​ത്. 

ക​ഴി​ഞ്ഞ​യാ​ഴ്ച രാ​മ​നാ​ട്ടു​ക​ര പു​ല്ലും​കു​ന്ന് ഭാ​ഗ​ത്ത് സ്ഥി​രീ​ക​രി​ച്ച ര​ണ്ടു കേ​സും ഫാ​റൂ​ഖ് കോ​ള​ജ് ക​രു​മ​ക​ൻ​കാ​വ് പ​രി​സ​ര​ത്തെ ഒ​രു കേ​സു​മാ​ണ് ഫ​റോ​ക്കി​ൽ മൂ​ന്ന് കോ​വി​ഡ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചെ​ന്ന പേ​രി​ൽ, വാ​ഹ​ന​ത്തി​ൽ അ​നൗ​ൺ​സ്​ ചെ​യ്​​ത​ത്. ഇ​ത്​ പു​തി​യ കേ​സു​ക​ളാ​ണെ​ന്ന ധാ​ര​ണ​യാ​ണ്​ ആ​ശ​ങ്ക​​ക്കി​ട​യാ​ക്കി​യ​ത്.

മു​ന്ന​റി​യി​പ്പ് കേ​ട്ട​വ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും  ബ​ന്ധ​പ്പെ​ട്ടാ​ണ് ആ​ശ​ങ്ക അ​ക​റ്റി​യ​ത്. ഈ ​മൂ​ന്നു കേ​സു​ക​ളും ഫ​റോ​ക്ക് പൊ​ലീ​സ് ഫേ​സ്​​ബു​ക്ക് പേ​ജി​ലൂ​ടെ ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് അ​റി​യി​ച്ച​താ​ണ്. മു​ന്ന​റി​യി​പ്പ് കേ​ട്ട പ​ല വ്യാ​പാ​രി​ക​ളും ക​ട​ക​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ അ​ട​ച്ചു. അ​നൗ​ൺ​സ്​​മ​െൻറ്​ വാ​ഹ​ന​ത്തി​​െൻറ പി​ൻ​സീ​റ്റി​ൽ ഹോം ​ഗാ​ർ​ഡും ഉ​ണ്ടാ​യി​രു​ന്നു. 

നേ​ര​ത്തേ ഈ ​യു​വാ​വ് ജീ​പ്പു​മാ​യി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ ഫ​റോ​ക്ക് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​റ​ങ്ങി​യ​ത് പ​രാ​തി​ക്കി​ട​യാ​ക്കി​യി​രു​ന്നു. പൊ​ലീ​സു​മാ​യി ന​ല്ല സൗ​ഹൃ​ദ​ത്തി​ലു​ള്ള യു​വാ​വ് ഈ ​ബ​ന്ധം വെ​ച്ചാ​ണ് സൂ​പ്പ​ർ പൊ​ലീ​സ് ച​മ​യു​ന്ന​ത്. 

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ലാ​ണ്​ ഫ​റോ​ക്ക് പൊ​ലീ​സ് ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, പ​തി​വി​ൽ​നി​ന്ന് വി​പ​രീ​ത​മാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക്ക് അ​ദ്ദേ​ഹ​ത്തി​​െൻറ ജീ​പ്പി​ൽ അ​നൗ​ൺ​സ്​​മ​െൻറ്​ ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് പ​ര​ക്കെ പ​രാ​തി​ക്കി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCovid AnnouncementPrivate Jeep
News Summary - Covid Announcement in Private Jeep -Kerala News
Next Story