പയ്യന്നൂർ: മോറാഴ-കല്യാശ്ശേരി സർവിസ് സഹകരണ ബാങ്കിെൻറ ആംബുലൻസ് കോവിഡ് 19 ആവശ്യത്തിന് ഉപയോഗിക്കാനായി കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിക്ക് വിട്ടുനൽകി.
ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ ആശുപ്രത്രി സൂപണ്ട് ഡോ.കെ. സുദീപിന്, ബാങ്ക് പ്രസിഡൻറ് എം.വി. ജനാർദനൻ ആംബുലൻസിെൻറ താക്കോൽ കൈമാറി.
നിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ ഭാഗമായി, ഗവ. ആയുർവേദ കോളജിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ (സി.എഫ്.എൽ.ടി.സി) ഉൾെപ്പടെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ രോഗികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും സി.എഫ്.എൽ.ടി.സിയിലേക്കും അത്യാവശ്യ ഘട്ടത്തിൽ തിരിച്ചും മാറ്റുന്നതിനും ഡിസ്ചാർജാവുന്നവരെ അവരവരുടെ വീട്ടിലെത്തിക്കുന്നതിനും ആംബുലൻസ് ഉപകാരപ്പെടുമെന്ന് താക്കോൽ സ്വീകരിച്ച് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കോവിഡ് രോഗികൾ വർധിക്കുന്ന നിർണായകഘട്ടത്തിൽ സ്വന്തം ആംബുലൻസ് ഉപയോഗിക്കാൻ അനുമതി നൽകിയ മോറാഴ-കല്യാശ്ശേരി സർവിസ് സഹകരണ ബാങ്ക് അധികൃതരോട് നന്ദിയുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. കെ.എം. കുര്യാക്കോസും ആശുപത്രി സൂപ്രണ്ട് ഡോ കെ. സുദീപും അറിയിച്ചു.