Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൂണേരിയിൽ പഞ്ചായത്ത്...

തൂണേരിയിൽ പഞ്ചായത്ത് പ്രസിഡന്‍റടക്കം 53 പേർക്ക് കോവിഡ്

text_fields
bookmark_border
covid-2.jpg
cancel

കോഴിക്കോട്: തൂണേരിയിൽ പഞ്ചായത്ത് പ്രസിഡൻറടക്കം 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് നിരവധി പേർക്ക് ഒരുമിച്ച് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പഞ്ചായത്ത് മെമ്പർമാരുമുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന പഞ്ചായത്ത് പ്രസിഡന്‍റും മുസ്‌ലിം ലീഗ് നേതാവുമായ കെ.പി.സി തങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകിരച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളടക്കം നിരീക്ഷണത്തിലാണ്. 

നേരത്തെ തൂണേരിയിൽ കോവിഡ് പോസിറ്റീവായിരുന്ന രണ്ട് പേരുടെ സമ്പർക്ക ലിസ്റ്റിൽ നിന്നാണ് 400 പേരുടെ ആന്‍റിജൻ പരിശോധന നടത്തിയത്. ഇതിൽ നിന്നാണ് 53 പേർക്ക് പോസിറ്റീവായത്. ഇതോടെ തൂണേരി പഞ്ചായത്ത് ഓഫീസ് അടച്ചിടാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശം നൽകി.

Show Full Article
TAGS:thooneri kerala news 
News Summary - Covid for 53 persons including panchayath president at Thooneri-Kerala news
Next Story